Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവാസികൾക്ക് പുതിയ സന്തോഷം; നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്, മേയ് 9 മുതൽ അപേക്ഷകൾ നല്കാൻ ആരംഭിച്ചു, അനുവദിച്ചിരുന്നത് കമേഴ്സ്യല്‍ വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസിറ്റ് വിസകളും മാത്രം

10 MAY 2022 04:01 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നീണ്ട രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി നിരോധനം ഏര്‍പ്പെടുത്തിയിരുന്ന വിസിറ്റ് വിസകള്‍ക്കാണ് മെയ് ഒന്‍പത് മുതല്‍ അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ തന്നെ കമേഴ്സ്യല്‍ വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസിറ്റ് വിസകളും മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഈദ് അല്‍ ഫിത്ര്‍ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ട പശ്ചാത്തലത്തിലാണ് ഫാമിലി വിസിറ്റ് വിസകള്‍ക്കും അനുവാദം നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

അതോടൊപ്പം തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാവുന്ന തീരുമാനമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊവിഡ് കാരണം നാട്ടിലേക്ക് വരാനോ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാനോ കഴിയാതെ നിരവധി പേര്‍ ദുരിതത്തിൽ കഴിഞ്ഞിരുന്നു. വേനലവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ വിസിറ്റ് വിസ അനുവദിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നതായിരിക്കും.

 

 

കൂടാതെ വിസ അപേക്ഷിക്കുന്ന വ്യക്തിയുടെ യോഗ്യത അനുസരിച്ചായിരിക്കും കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത്. അപേക്ഷകന്റെ ശമ്പളം, ജോലി, രാജ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക തന്നെ. നിലവില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഉത്തര കൊറിയ, പാകിസ്ഥാന്‍, സിറിയ, യമന്‍ എന്നീ രാജ്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി എടുത്ത ശേഷം മാത്രമേ ഇവര്‍ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാവൂ എന്നാണ് വ്യവസ്ഥ നൽകിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends