Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

യുഎഇ പുതിയ വികസന യുഗത്തിലേക്ക്..സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള കൂടുതൽ പദ്ധതികളുമായി രാജ്യത്തിന്റെ ജൈത്രയാത്ര..പ്രതീക്ഷയിൽ ഇന്ത്യയും

16 MAY 2022 01:25 PM IST
മലയാളി വാര്‍ത്ത

അറബ് മേഖലയിൽ രാജ്യത്തെ ഒന്നാമതെത്തിച്ച പല സുപ്രധാന പദ്ധതികളുടെയും നയപരിപാടികളുടെയും ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചതിന്റെ അനുഭവസമ്പത്തും നയതന്ത്ര പാടവവും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. മുൻഗാമി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട വികസന പദ്ധതികളുടെ തുടർച്ച കൂടുതൽ വേഗത്തിലാകും.

 

 

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഷെയ്ഖ് ഖലീഫ ഭരണകാര്യങ്ങളിൽ നിന്ന് വിട്ടുനിന്നപ്പോൾ ചുമതലകൾ നിർവഹിച്ച ഷെയ്ഖ് മുഹമ്മദിന് ഭരണതലങ്ങളിൽ അനുഭവ സമ്പത്ത് ഏറെയാണ്. 8 വർഷത്തിനകം 55,000 കോടി ദിർഹത്തിന്റെ നിക്ഷേപ പദ്ധതികളാണ് രാജ്യം ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം..

 

 

ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥ, പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം ഉറപ്പാക്കൽ, മികച്ച വിദ്യാഭ്യാസ സംവിധാനവും തൊഴിലവസരങ്ങളും, മേഖലയുടെ സൗഹൃദവും സ്ഥിരതയും ഉറപ്പാക്കൽ, രാജ്യസുരക്ഷയ്ക്കും വികസനത്തിനും പ്രത്യേക പരിഗണന, പ്രതിഭകളുടെയും നിക്ഷേപകരുടെയും രാജ്യാന്തര ആസ്ഥാനമാക്കൽ, രാഷ്ട്രീയ അകലങ്ങൾക്കതീതമായി അടിയന്തര ഘട്ടങ്ങളിൽ ഏതു രാജ്യത്തിനും സഹായ നൽകുക, ബന്ധങ്ങൾക്കും സമാധാനത്തിനും മുൻതൂക്കം നൽകുന്ന വിദേശനയം, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

 

 

 

വിദേശ രാജ്യങ്ങളുടെയടക്കം ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കുക, ബഹിരാകാശ സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഷെയ്ഖ് മുഹമ്മദിന്റെ സ്വപ്നങ്ങളാണ്. ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കി ഈ രംഗത്തെ നേട്ടങ്ങൾ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താനുള്ള പദ്ധതി മേഖലയിൽ ആദ്യം.

 


10 വർഷത്തിനകം 30,000 കോടി ദിർഹത്തിന്റെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അബുദാബി മസ്ദർ സിറ്റിയിൽ 'സ്പേസ് ഇക്കണോമിക് സോൺ' ആരംഭിക്കുകയെന്നതും അദ്ദേഹത്തിന്റെ തീരുമാനമാണ്. ഉപഗ്രഹ- ചെറുപേടക നിർമാണം, റോബട്ടിക് മൈനിങ്, വിക്ഷേപണ വാഹനങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പൊതു-സ്വകാര്യ മേഖലകൾക്കു സഹകരിച്ചു പ്രവർത്തിക്കാനാകും.കൂടാതെ എണ്ണ പര്യവേഷണ പദ്ധതികൾ ഊർജിതമാക്കുമ്പോഴും പാരമ്പര്യേതര ഊർജ പദ്ധതികൾ വേഗത്തിലാക്കി എണ്ണയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കാനുള്ള പദ്ധതിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമാണ്.

ഈ രംഗത്തടക്കം ഇന്ത്യയെ ഒപ്പംനിർത്താനുള്ള തീരുമാനവും അദ്ദേഹത്തിന്റേതാണ്.2017 ജനുവരിയിൽ ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അബുദാബിയുടെ എണ്ണ ഇന്ത്യയിൽ സംഭരിക്കാനുള്ള തന്ത്രപ്രധാന സഹകരണത്തിനു ധാരണയായത്. 2018 മേയിൽ അഡ്നോക്കിൽ നിന്നുള്ള 20 ലക്ഷം ടൺ എണ്ണയുമായി ആദ്യ ടാങ്കർ മംഗളൂരു സംഭരണ കേന്ദ്രത്തിലെത്തി.

 

 

എണ്ണവ്യാപാരത്തിനുള്ള വെയർഹൗസ് ആയാണ് അഡ്‌നോക് ഈ സംവിധാനത്തെ കാണുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇതിൽ നിന്നുള്ള എണ്ണ ഇന്ത്യയ്ക്കു നൽകും.ഇന്ത്യയിൽ 2 എണ്ണ സംഭരണ കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ മൊത്തം സംഭരണശേഷി 65 ലക്ഷം മെട്രിക് ടൺ ആകുമെന്നാണ് റിപ്പോർട്ട്.

 

 

പാരമ്പര്യേതര ഊർജപദ്ധതികളിൽ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിലേക്കും യുഎഇ വളർന്നു. സംശുദ്ധ ഊർജം എന്ന ആശയത്തിന് അറബ് മേഖലയിൽ പ്രചാരം നൽകിയ നേതാവാണ് ഷെയ്ഖ് മുഹമ്മദ്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല രാജ്യങ്ങളിലും സൗരോർജ പദ്ധതി സൗജന്യമായി പൂർത്തിയാക്കാനും മുൻകയ്യെടുത്തു. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ ബറാകയിൽ ദക്ഷിണകൊറിയൻ സഹകരണത്തോടെ ആണവോർജ കേന്ദ്രം നിർമിച്ചതും ഇദ്ദേഹത്തിന്റെ തീരുമാനപ്രകാരമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (11 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (12 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (13 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (14 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (14 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (14 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (14 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (14 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (19 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (19 hours ago)

ആസ്തി ഇങ്ങനെ  (19 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (19 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (19 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (20 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (20 hours ago)

Malayali Vartha Recommends