Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ദുബായ് എക്സ്പോ ഇനി പുതിയ രൂപത്തിൽ, ഓരോ വർഷവും 1,000 കോടി ദിർഹം മൂല്യമുള്ള വാണിജ്യ-വ്യവസായ സംരംഭങ്ങൾക്കു തുടക്കമിടാൻ ദുബായ് ഒരുങ്ങുന്നു! കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ തയ്യാറായി ഷെയ്ഖ് ഹംദാന്റെ മാസ്റ്റർ പ്ലാൻ

20 MAY 2022 02:58 PM IST
മലയാളി വാര്‍ത്ത

ദുബായ് കരുതുമ്പോലെ അല്ല. വലിയ മാറ്റങ്ങളാണ് ദിനംപ്രതി കൊണ്ടുവരുന്നത്. എക്സ്പോ ഔദ്യോഗികമായി അവസാനിച്ചെങ്കിലും അങ്ങനെ അത് അവസാനിപ്പിക്കാൻ അധികൃതർ തയ്യാറല്ല. അതേ, ഓരോ വർഷവും 1,000 കോടി ദിർഹം മൂല്യമുള്ള വാണിജ്യ-വ്യവസായ സംരംഭങ്ങൾക്കു തുടക്കമിടാൻ ദുബായ് ഒരുങ്ങുന്നു. എക്സ്പോയ്ക്കു ശേഷമുണ്ടായ ഉണർവ് ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലടക്കം ഉൽപാദനക്ഷമത വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

ദുബായ് മുനിസിപ്പാലിറ്റി, ലാൻഡ് ഡിപ്പാർട്മെന്റ് എന്നിവയുടെ അധികാരപരിധി വിപുലമാക്കിയതോടെ തന്നെ നടപടിക്രമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാകുന്നതാണ്. കൂടാതെ പ്രവർത്തനച്ചെലവ് 10% കുറയ്ക്കാനും സേവന മികവ് 20% വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തിൽ പദ്ധതികളുടെ അന്തിമരൂപരേഖ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി വിലയിരുത്തുകയുണ്ടായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൗൺസിൽ യോഗം കഴിഞ്ഞദിവസമാണ് മുനിസിപ്പാലിറ്റി, ലാൻഡ് ഡിപാർട്മെന്റുകൾക്ക് കൂടുതൽ ചുമതലകൾ കൈമാറിയിരിക്കുന്നത്.

അങ്ങനെ അതിവേഗം നടപ്പിലാക്കാവുന്ന വികസന പദ്ധതികളുടെ തുടർഘട്ടത്തിനാണ് തുടക്കമാകുന്നതെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആരോഗ്യം, നിക്ഷേപം, കാർഷികം തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കനുസരിച്ച് തന്നെ സേവനമികവ് വർധിപ്പിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ രാജ്യാന്തര നിക്ഷേപകർക്ക് അവസരങ്ങളൊരുക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കുകയുണ്ടായി.

അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം തുടങ്ങിയ ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രഖ്യാപിച്ചതോടെ തന്നെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വേനൽക്കാലത്തും സന്ദർശകരെ ആകർഷിക്കാൻ പദ്ധതികൾ തുടങ്ങുന്നതാണ്.

 

ഇതുവഴി ബിസിനസ് ടൂറിസത്തിനും സാധ്യതയേറെയാണ്. സന്ദർശനത്തിനൊപ്പം തന്നെ സംരംഭങ്ങൾക്ക് തുടക്കമിടാനും കഴിയുന്നതാണ്. വെർച്വൽ ഓഫിസ് തുടങ്ങാനാകുമെന്നതിനാൽ സംരംഭകർ സ്ഥിരമായി യുഎഇയിൽ ഉണ്ടാകണമെന്നുമില്ല എന്നും അധികൃതർ ചൂണ്ടിക്കാണിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (5 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (7 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (7 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends