Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'35 വർഷമായി പ്രവാസം തുടങ്ങിയിട്ട്, എല്ലാ ബാധ്യതകളും തീർത്തപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി.ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവൻ കനിയുന്നില്ല,എന്ന് പറഞ്ഞ് അയാൾ നടന്ന് നീങ്ങി. അയാളുടെ വാക്കുകൾ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാർത്തയിൽ ആദ്യത്തെത് അയാളുടെതായിരുന്നു...' വേദന പകർന്ന് ആ അനുഭവം പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

07 JULY 2022 04:28 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളോട് പ്രവാസികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്, തിരിച്ചും അത് തന്നെയാണ്. ജീവിക്കാൻ പഠിപ്പിച്ച പ്രെപ്പിച്ച നാടിനെ കൈവിടാത്ത പ്രവാസികൾ ഒട്ടനവധിയാണ്. ചിലപ്പോൾ ചില അനുഭവങ്ങൾ നമ്മെ ഏറെ വേദനിപ്പിക്കും. അത്തരത്തിൽ ജീവിതത്തിലെ സിംഹഭാഗം ജീവിച്ചുതീർത്ത പ്രവാസിയെ അവസാനം കുടുംബം കയ്യൊഴിഞ്ഞു. ഈ അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ചില ആൾക്കാരോട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ,എന്ത് പറയാനാണ്, ജീവിതം മടുത്തു.ഇനി ദെെവത്തിൻ്റെ വിളിയും കാത്ത് കഴിയുകയാണ്.മറ്റ് ചിലർ പറയും ഈ നശിച്ച ജീവിതം എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു. മൊത്തം നിരാശയുളള ജീവിതമാണ് നമ്മുക്ക് കേൾക്കുവാൻ കഴിയുക. ചില വിദ്വാൻമാർ പറയുന്നത് കേട്ടാൽ ചിരി വരും,എന്നാ പറയുവാനാ, ദെെവത്തിനും പോലും എന്നെ വേണ്ടാന്നാണ് തോന്നുന്നത്. ഇത്തരത്തിൽ സംസാരിക്കുന്ന ആൾക്കാരെ നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകും. ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുവാൻ കാരണം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.ഞാൻ കാരൃത്തിലേക്ക് വരാം.

കഴിഞ്ഞ ദിവസം ഞാൻ ബസാറിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ ഒരു കക്ഷി ഓടി എൻ്റെയടുത്തേക്ക് വന്നു, പ്രായം 55 കഴിഞ്ഞിട്ടുണ്ടാകും. അയാളുടെ ആവശ്യം എൻ്റെ ഫോൺ നമ്പറാണ്. ഞാൻ ഫോൺ നമ്പർ കൊടുക്കുമ്പോൾ തന്നെ എപ്പോഴാണ് ഇക്കാൻ്റെ ഫോൺ നമ്പർ ആവശ്യം,വരിക എന്ന് പറയുവാൻ കഴിയില്ലല്ലോ, നിരാശയും, വേദനകളും, നിറഞ്ഞ മുഖഭാവമായിരുന്നു അദ്ദേഹത്തിന്. എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ഞാൻ ചോദിച്ചപ്പോൾ 35 വർഷമായി പ്രവാസം തുടങ്ങിയിട്ട്, എല്ലാ ബാധ്യതകളും തീർത്തപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി.ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവൻ കനിയുന്നില്ല,എന്ന് പറഞ്ഞ് അയാൾ നടന്ന് നീങ്ങി. അയാളുടെ വാക്കുകൾ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാർത്തയിൽ ആദ്യത്തെത് അയാളുടെതായിരുന്നു.

ചില സമയത്ത് നമ്മുടെ നാവിൽ നിന്ന് വരുന്നത് അറം പറ്റുന്നതായിരിക്കും. ഒരിക്കൽ നമ്മൾ ഈ മനോഹര തീരത്ത് ജനിക്കുമ്പോൾ തന്നെ നമ്മുടെ അവസാനവും കുറിച്ചിട്ടുണ്ടാകും. സമയം ആകുമ്പോൾ ഒരു നിമിഷവും പോലും പിൻന്താതെ ആ പ്രക്രിയ ദെെവം നടത്തിക്കോളും. മരണത്തെ കുറിച്ച് ആഗ്രഹിക്കുന്നതും,ജീവൻ സ്വയം അവസാനിപ്പിക്കുന്നതും ഒരു പോലെയാണ്.ജീവിതം ഒന്നേയുളളു. അത് ദുഃഖമായാലും, സന്തോഷമായാലും അത് ആസ്വദിച്ച് ജീവിക്കുക.കാരണം നമ്മൾ ഇവിടെത്തെ സ്ഥിരതാമസക്കാരല്ല.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends