Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഒമാനിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം; അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ അറബിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25...

13 AUGUST 2022 03:39 PM IST
മലയാളി വാര്‍ത്ത

ഒമാനിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം. അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് എംബസിയുടെ സോഷ്യൽ മീഡിയ പേജിൽ ഇതുമായി ബന്ധപ്പെട്ട പരസ്യം എത്തിയിരുന്നത്. എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലും വിവരം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ അറബിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.

ഇതിൽ അപേക്ഷിക്കുന്നവർക്ക് ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളും അറിഞ്ഞിരിക്കണം. ഈ രണ്ട് ഭാഷകളിലും നല്ല രീതിയിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ കമ്പ്യൂർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാനും കെെകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. 25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അതോടൊപ്പം തന്നെ അറബിയിൽ വരുന്ന ഔദ്യോഗിക രേഖകളുടെ വിവർത്തനം നടത്തേണ്ടി വരും. എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായം നൽകേണ്ടി വരുകയും ചെയ്യും. ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനവും കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. ഇതെല്ലാം ആയിരിക്കും ചെയ്യേണ്ട പ്രധാന ജോലികൾ എന്നത്. 600 ഒമാനി റിയാൽ തുടക്ക ശമ്പളം ആയി ലഭിക്കും. പിന്നീട് സ്കെയിൽ അനുസരിച്ച് ശമ്പളം വർധിച്ച് പോകുകയും ചെയ്യും.

അതേസമയം അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെ വിവര്‍ത്തനം, മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍ നടപ്പിലാക്കുക എന്നിങ്ങനെയാണ് മറ്റ് ജോലികള്‍ ചെയ്യേണ്ടത്. തുടക്ക ശമ്പളം 600 ഒമാൻ റിയാൽ. പിന്നീട് നൽകുന്ന ശമ്പള ക്രമം ഇങ്ങനെ 600-18-870-26-1130-34-1470. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. അപേക്ഷകന് ഒമാന്‍ റെസിഡന്റ് വിസ ഉണ്ടായിരിക്കണം.

കൂടാതെ ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‍സൈറ്റില്‍ ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. പിന്നീട് വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻ സർട്ടിഫിക്കറ്റ്, വിസ കോപ്പി എന്നിവയുടെ എല്ലാം പകർപ്പ് ഇ-മെയിൽ ആയി അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25 ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (34 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (41 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (47 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (58 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

Malayali Vartha Recommends