Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുഴലിക്കാറ്റിൽ പൊടി ഫണൽ രൂപത്തിൽ ആകാശത്തേക്ക് ഉയരുന്ന കാഴ്ച! യു.എ.ഇയിൽ ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം; വീഡിയോ പങ്കുവെച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

30 SEPTEMBER 2022 05:06 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിൽ ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ വീഡിയോ പങ്കുവെച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത് എത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റിൽ പൊടി ഫണൽ രൂപത്തിൽ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. ഷാർജയിലെ മദാം മേഖലയിൽനിന്നാണ് ഈ കാഴ്ച്ച കാമറയിൽ പകർത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ യു.എ.ഇയുടെ പലഭാഗങ്ങളിലും ഇന്നലെ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിരുന്നു. ഡസ്റ്റ് ഡെവിൾ യു.എ.ഇയിൽ അപൂർവ കാഴ്ചയാണെങ്കിലും കഴിഞ്ഞദിവസവും സമാനമായ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അബൂദബി എമിറേറ്റിന്റെ കിഴക്കൻ മേഖലയിൽ ഇന്നും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്. ഇതേതുടർന്ന് തീരപ്രദേശങ്ങളിൽ ഉൾപ്പടെ രാജ്യത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഉൾപ്രദേശങ്ങളിലും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിക്കുകയുണ്ടായി. റോഡുകളിലെ പരമാവധി വേഗപരിധി മാറ്റിയിട്ടുണ്ട്. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ കാണിക്കുന്ന നിർദേശം കൃത്യമായി പാലിക്കണമെന്നും അതിൽ കാണുന്ന വേഗപരിധി അനുസരിച്ച് വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അൽ ഐൻ- ദുബായ് റോഡിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. പ്രധാന റോഡുകളില്ലാം ജാഗ്രത പുലർത്തണമെന്നാണ് പോലീസ് നൽക്കിയിരുന്ന നിർദേശം.

അതോടൊപ്പം തന്നെ മൂടൽമഞ്ഞ് കണ്ടു തുടങ്ങിയതിന് പിന്നാലെ യുഎഇയിൽ അനുഭവപ്പെടുന്ന കനത്ത ചൂട് കുറഞ്ഞു. അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 27 ഡിഗ്രി സെൽഷ്യസ് വരെയും അന്തരീക്ഷ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഐന്‍ - ദുബായ് റോഡിലും അല്‍ ബദ - നഹില്‍ റോഡിലും സ്വൈഹാന്‍ റോഡിലും മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും വേഗപരിധിയെന്നും പോലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (12 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (30 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (48 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (59 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends