Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സ്വാഭാവികമായ മരണത്തെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാം... എന്നാൽ ആത്മഹത്യയോ...? ഈ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിൽ ഏത്തിച്ചേരുമ്പോൾ അവരുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ബന്ധുജനങ്ങളുടെയും മാനസികാവസ്ഥ എനിക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കും...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

09 DECEMBER 2022 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം

പ്രവാസികളുടെ തീരാവേദനകൾ പങ്കുവച്ചുകൊണ്ടും പ്രവാസികൾ എങ്ങും കൈത്താങ്ങായും രംഗത്ത് എത്തുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ഇപ്പോഴിതാ ആത്മഹത്യ ചെയ്യരുത് എന്ന് വ്യക്തമാക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആറ് മൃതദേഹങ്ങളോടൊപ്പമാണ് ഇന്നത്തെ എന്റെ യാത്ര... അതിൽ മൂന്നും മലയാളികൾ... മൂന്നുപേരും ആത്മഹത്യ ചെയ്തവർ!!

സ്വാഭാവികമായ മരണത്തെ നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാം... എന്നാൽ ആത്മഹത്യയോ...?
ഈ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിൽ ഏത്തിച്ചേരുമ്പോൾ അവരുടെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ബന്ധുജനങ്ങളുടെയും മാനസികാവസ്ഥ എനിക്ക് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കും... മരിച്ചവർക്ക് നഷ്ടമാകുന്നത് അവരുടെ ശിഷ്ടജീവിതമാണെങ്കിൽ ജീവിച്ചിരിക്കുന്നവർക്ക് വേദനതിന്ന് ജീവിക്കേണ്ടുന്ന അവസ്ഥയാണ് ഇത് വരുത്തിവയ്ക്കുന്നത്.

ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാവുക എന്നുള്ളത് സ്വാഭാവികം മാത്രം. ഓരോരുത്തർക്കും ഓരോരോ പ്രശ്നങ്ങൾ... അവയെ സമചിത്തതയോടെ നേരിട്ട് മുന്നേറുന്നിടത്താണ് നമുക്ക് ജീവിതവിജയം നേടാനാകുന്നത്. ഒറ്റക്കു നേരിടാൻ കഴിയാത്തിടത്ത് കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സഹായം ഒരുപക്ഷെ വേണ്ടിവന്നേക്കാം. നമ്മൾ തോൽവി സമ്മതിച്ച് പിൻവാങ്ങുകയല്ല വേണ്ടത്. മറിച്ച്, നന്നായി ജീവിച്ച് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കണം. അതാകട്ടെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാവുന്ന നല്ല മാർഗ്ഗം.
ആത്മഹത്യ ഒഴിവാക്കാൻ നമുക്കാക്കണം...ഒരു നിമിഷനേരത്തെ നമ്മുടെ തെറ്റായ തീരുമാനം സമൂഹത്തിൽ ബാക്കിയാക്കുന്നത് വളരെ ഗുരുതരമായ മുറിപ്പാടുകളാണ്. ഒരിക്കലും ഉണങ്ങാത്ത വ്രണമായി അത് സമൂഹത്തെ നോക്കി പല്ലിളിക്കും.

പൊതുവിൽ ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾ കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും. അവരെ കാണാനും അവരുടെ പ്രശ്നങ്ങളെ കേൾക്കാനും പരിഹാരങ്ങളെ കണ്ടെത്താനുമുള്ള ഒരു നല്ല മനസ്സ് നമുക്കുണ്ടാകണം. നീ ഒറ്റക്കല്ല... ഞാനും... അല്ല ഞങ്ങളും നിനക്കൊപ്പമുണ്ട് എന്ന ബോദ്ധ്യം അവരിൽ വരുത്താൻ നമുക്കാക്കണം. അതല്ലെങ്കിൽ ഈ മരണത്തിനെല്ലാം അറിഞ്ഞോ അറിയാതെയോ നാമും ഉത്തരവാദിയാകും. ഒരാളെയെങ്കിലും ആത്മഹത്യാ മുനമ്പിൽ നിന്നും ജീവിതത്തിന്റെ പച്ചതുരുത്തിലേക്കു കൈ പിടിച്ചുകയറ്റാൻ നമുക്കായാൽ അത് ജന്മപുണ്യം. എനിക്കൊന്നേ പറയാനുള്ളൂ... മരിക്കാം... തമ്പുരാൻ നിശ്ചയിച്ചുറപ്പിച്ചു വിളിക്കുന്ന സമയത്തു മാത്രം. ദയവായി മരണസമയം ആരും സ്വയമേ കുറിക്കരുത്.
Ashraf Thamarassery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (15 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (28 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (31 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (36 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (53 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

Malayali Vartha Recommends