Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

സൗദിയില്‍ വമ്പൻ വേട്ട...രാഴ്ചയ്ക്കിടെ പോലീസ് അറസ്റ്റ് ചെയ്തത് 16,471 പ്രവാസികളെ.... നാടുകടത്തിയത് 12,958 പ്രവാസികളെ..നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പും..!

20 MARCH 2023 11:47 AM IST
മലയാളി വാര്‍ത്ത

 

 

സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 16,471 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേര്‍ പിടിയിലായത്. അതോടൊപ്പം വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടികൂടപ്പെട്ട് ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ കഴിയുന്ന 12,958 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

 

 

 

 


നിലവില്‍ രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17,270 പ്രവാസികള്‍ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കി. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അടുത്ത കാലത്തായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടപ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇങ്ങനെ ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ 14,250 പേര്‍ പുരുഷന്മാരും 3,020 പേര്‍ സ്ത്രീകളുമാണ്.

 

 

 

 

 

 

 

താമസ നിയമങ്ങള്‍ അഥവാ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ താമസിച്ചതിനാണ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9,025 പേരാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അറസ്റ്റിലായത്. ഇതുകൂടാതെ 5,105 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,341 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി. വിസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വിസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വിസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വിസയില്‍ പറഞ്ഞതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

 

 


നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 1184 പേരെ കൂടി അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരില്‍ 56 ശതമാനം പേര്‍ എത്യോപ്യക്കാരും 42 ശതമാനം പേര്‍ യമനികളും ബാക്കി രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 99 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

 

ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറിച്ച് വിവരമുള്ളവര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (35 minutes ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (1 hour ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (1 hour ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (1 hour ago)

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...  (1 hour ago)

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (1 hour ago)

തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തി  (1 hour ago)

ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ വൻ നീക്കം!! 200 കോടിയിൽ പണിപാളി  (2 hours ago)

കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കാത്തതിന് 19കാരനെ കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (3 hours ago)

മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി  (3 hours ago)

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

ഷിബുവിന്റെ ഹൃദയവുമായി ഹെലികോപ്ടര്‍ എറണാകുളത്തെത്തി, ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ട് ജനറല്‍ ആശുപത്രിയിലുമെത്തി  (3 hours ago)

ശബരിമല വിമാനത്താവളം നഷ്ടമായത് കോടികളുടെ കച്ചവടം ഹൈക്കോടതിക്ക് സ്തുതി ദൈവത്തിന് സ്തോത്രം  (4 hours ago)

Malayali Vartha Recommends