കുവൈത്തില്‍ വിസ നിയമം ലംഘിച്ച 40 പ്രവാസികള്‍ പിടിയില്‍
കുവൈത്തില്‍ താമസ, തൊഴില്‍ വിസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 40 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഹവല്ലി, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, സൂഖ് അല്‍ മുബാറകിയ തുടങ്ങിയ മേഖലകളിലെ സുരക്ഷാ പ്രചാരണത്തിലൂടെയാണ് ഇവരെ പിടികൂടിയത്.
കൂടാതെ വ്യാജ ക്ലിനിക്ക് നടത്തുന്നതായി കണ്ടെത്തിയ എട്ട് നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha