സൗദിയെ നടുക്കി വീണ്ടും അപകടം, റോഡിന് മുറുച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് പ്രവാസി മരിച്ചു, പരുക്കുകളോടെ മലയാളി യുവാവ് ആശുപത്രിയില്‍
പള്ളിയിലേയ്ക്ക് പോകാനായി റോഡിന് മുറുച്ച് കടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു. മംഗലാപുരം ദക്ഷിണ കന്നഡ കൊട്ടേക്കണി സ്വദേശി സിറാജുദ്ദീന് (30) ആണ് റിയാദിൽവെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരുക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6.30നാണ് സംഭവം. മഗ്രിബ് നിസ്കാരത്തിന് പള്ളിയിലേയ്ക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിറാജുദ്ദീന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബത്ഹക്കടുത്ത ദബാബ് സ്ട്രീറ്റില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖാസിം സൈനബ ദമ്പതികളുടെ മകനാണ്.
https://www.facebook.com/Malayalivartha