Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

175 യാത്രക്കാരുമായായി പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി: കണ്ടെത്തിയത് എസിയിലെ തകരാർ:- യാത്രക്കാരെ സുരക്ഷിതരാക്കി മറ്റൊരു വിമാനത്തിൽ വീണ്ടും യാത്ര....

24 JULY 2023 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഏതാണ്ട് ഒരു മണിക്കുറിന് ശേഷം വിമാനം തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 1: 19 ന് ആണ് വിമാനം പുറപ്പെട്ടത്. 3: 53 ന് ആണ് വിമാനം തിരിച്ചിറക്കിയത്. ‌175 യാത്രക്കാരുമായാണ് വിമാനം പറന്നുയർന്നത്. എസിയിലാണ് തകരാർ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കിരുന്നു. എയർ ഇന്ത്യൻ എക്സപ്രസിന്റേത് തന്നെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഉടൻ ദുബായിലേക്ക് കൊണ്ടുപോയി. അതേസമയം, എയർ ഇന്ത്യ വിമാനത്തിന്റെ ന്യൂഡൽഹി- തിരുവനന്തപുരം വിമാനം ഒമ്പത് മണിക്കൂർ വൈകിയാണ് ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയത്. ശനിയാഴ്ച്ച രാത്രി 9.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നലെ രാവിലെ ആറ് മണിക്കാണ് പുറപ്പെട്ടത്.

ഇതോടെ യാത്രക്കാർ വലഞ്ഞു. പൈലറ്റില്ലാത്തതാണ് വൈകിയതിന് കാരണം എന്നാൽ, ഇക്കാര്യം മറച്ചുവച്ച എയർഇന്ത്യ, യാത്രക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയ ശേഷമാണ് കാരണം അറിയിച്ചത്. താമസ സൗകര്യം ഏർപ്പെടുത്തി നൽകാത്തതിനാൽ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം 175 യാത്രക്കാർക്ക് ഒൻപത് മണിക്കൂറോളം വിമാനത്താവളത്തിൽ കഴിച്ചു കൂട്ടേണ്ടി വന്നത്.

പല വിദേശരാജ്യങ്ങളിൽ നിന്നടക്കം ഡൽഹിയിലെത്തി കണക്ഷൻ വിമാനമായ എയർ ഇന്ത്യയെ ആശ്രയിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞത്. ആ സമയം കഴിഞ്ഞിട്ടും പുറപ്പെടാതായതോടെ യാത്രക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയപ്പോഴാണ് പൈലറ്റില്ലെന്ന കാരണം അധികൃതർ പറയുന്നത്. രാത്രി 12ന് മുമ്പ് വിവരമറിയിച്ചാൽ താമസസൗകര്യം ഏർപ്പെടുത്തി നൽകേണ്ടിവരുമെന്നതു കൊണ്ടാണ് ഒരുമണിക്കുശേഷം വിവരമറിയിച്ചതെന്നാണ് ആക്ഷേപം.

കടുത്ത അലംഭാവമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനെതിരെ പരാതി നൽകുമെന്നും വിമാനത്തിലുണ്ടായിരുന്ന പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. വിശ്രമത്തിനിടെ റൂമിൽ പൈലറ്റ് ഉറങ്ങിപ്പോയതു കാരണം കഴിഞ്ഞ ദിവസം മുംബയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി പുറപ്പെട്ടതും യാത്രക്കാരെ വലച്ചിരുന്നു. സാങ്കേതിക തടസങ്ങള്‍ മൂലം വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പതിവായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (2 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (3 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (3 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (3 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (5 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (5 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (5 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (5 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (5 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (5 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

Malayali Vartha Recommends