സമീറിന്റെ മടക്കം ആറുമാസം പ്രായമായ കുഞ്ഞിനെ കാണാനാകാതെ... അല്‍ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

സമീറിന്റെ മടക്കം ആറുമാസം പ്രായമായ കുഞ്ഞിനെ കാണാനാകാതെ... അല്‍ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീര്‍ തടത്തില്‍ പറമ്പന്‍ (40) ആണ് അല്‍ വഗനില്‍ ഉണ്ടായ വാഹനപകടത്തില്‍ മരിച്ചത്. അല്‍ വഗനില്‍ അമ്മാവന്‍ നടത്തുന്ന ഫെയ്മസ് ഫ്‌ലോര്‍മില്‍ ജീവനക്കാരനായിരുന്നു.
സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സമദ് പൂന്താനം അറിയിച്ചു.
പിതാവ്: രായിന്‍ ഹാജി തടത്തില്‍ പറമ്പില്‍, മാതാവ്: തിത്തീമു. ഭാര്യ: ഫന്‍സിയ. മക്കള്‍: റോഷന്‍, റസല്‍ ആദം.
https://www.facebook.com/Malayalivartha