ഒമാനില്‍ ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരിച്ചു
ഒമാനില്‍ ഹൃദയാഘതം മൂലം പ്രവാസി മലയാളി മരിച്ചു. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ മുഹമ്മദ് അയ്യൂബ് (63) ആണ് റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ അഡ്വർട്ടൈസിംഗ് ഏജൻസിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ആബിദ. കുടുംബ സമേതം മസ്കറ്റിലായിരുന്നു താമസം. ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മസ്കറ്റിലെ അമിറാത്ത് കബർസ്ഥാനിൽ സംസ്കരിക്കും.
https://www.facebook.com/Malayalivartha