Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുണ്യഗേഹങ്ങളുടെ പവിത്രത മാനിക്കണം...ഉച്ചത്തിലുള്ള ശബ്ദവും ആർഭാടവും വേണ്ട, മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളില്‍ നിക്കാഹ് നടത്താന്‍ അനുമതി നൽകി സൗദി അറേബ്യ, സുപ്രധാനമായ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്...!

29 JANUARY 2024 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദി അറേബ്യ വളരെയധികം മാറിക്കൊണ്ടിരിക്കുകയാണ്. ചില ചരിത്രപരമായ തീരുമാനങ്ങളാണ് അടുത്തിടെയായി ഭരണകൂടം കൈക്കൊള്ളുന്നത്. സൗദിയുടെ പുതിയ നീക്കങ്ങൾ പരിശോധിക്കുകയാണെങ്കിൽ പ്രവാസികൾക്ക് ഇത് മനസിലാക്കാൻ കഴിയും. എന്നാൽ ഇതിലൊന്നും സൗദി ഒതുങ്ങാൻ തീരുമാനിച്ചിട്ടില്ല. വീണ്ടും വീണ്ടും പുതിയ തീരുമാനങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സൗദി.
സുപ്രധാനമായ ഒരു നീക്കം കൂടി രാജ്യം നടത്തിയിരിക്കുകയാണ്. മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളില്‍ നിക്കാഹ് നടത്താന്‍ സൗദി അറേബ്യ അനുമതി നല്‍കുന്നു.

സുപ്രധാനമായ ഈ നീക്കത്തിലൂടെ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നു. മക്ക മസ്ജിദുല്‍ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ നിക്കാഹ് ചടങ്ങുകള്‍ അല്ലെങ്കില്‍ വിവാഹ കരാറുകള്‍ നടത്താന്‍ സൗദി അധികൃതര്‍ അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവന്റ് പ്ലാനിങ് കമ്പനികള്‍ക്ക് നിക്കാഹ് ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള ക്രിയാത്മകവും മാന്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ സംരംഭമെന്ന് അറബിക് ദിനപത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയില്‍ നിക്കാഹ് സംഘടിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കണമെന്നും ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പുണ്യഗേഹങ്ങളുടെ പവിത്രത മാനിക്കണമെന്നും കാപ്പി, മധുരപലഹാരം, ഭക്ഷണം എന്നിവയുടെ അമിതമായ വിതരണവും ആര്‍ഭാടവും പാടില്ലെന്നും ഉപദേശിക്കുന്നു.

മസ്ജിദില്‍ വച്ച് നിക്കാഹ് നടത്തുന്നതിന് ഇസ്ലാമികമായി അനുവാദമുണ്ടെന്ന് സൗദിയിൽ വിവാഹം നടത്തുന്നതിന് നേത്യത്വം നൽകുന്ന ഉദ്യോഗസ്ഥൻ മുസൈദ് അല്‍ ജാബിരി വിശദീകരിച്ചു. പള്ളിയില്‍ വെച്ച് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങ് നടത്തിയ മുഹമ്മദ് നബി (സ) യുടെ മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി. മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ വിവാഹ ഉടമ്പടികള്‍ നടത്തുന്നത് മദീനയിലെ പ്രദേശവാസികള്‍ക്കിടയില്‍ ഒരു സാധാരണ സമ്പ്രദായമാണെന്ന് അല്‍ ജാബിരി പറഞ്ഞു.

വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും നിക്കാഹിലേക്ക് ക്ഷണിക്കുന്ന രീതി പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നു. പലപ്പോഴും, വധുവിന്റെ വീട്ടില്‍ എല്ലാ ക്ഷണിതാക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതിനാല്‍, നിക്കാഹ് നടക്കുന്നത് പ്രവാചകന്റെ പള്ളിയിലോ, ഖുബ മസ്ജിദിലോ ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പള്ളിയില്‍ വച്ച് വിവാഹ ഉടമ്പടി നടത്തുന്നത് അനുഗ്രഹവും ഭാഗ്യവും നല്‍കുമെന്ന് ചിലര്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends