ഒറ്റ രാത്രികൊണ്ട് തലവരമാറി, അബുദാബി ബിഗ് ടിക്കറ്റിൽ 33 കോടിയിലേറെ രൂപ സ്വന്തമാക്കി മലയാളി യുവാവ്, സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പം...!!!

ഗൾഫ് നാടുകളിൽ ലോട്ടറി അടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. മലയാളികളായ നിരവധി പേർക്കാണ് ഇതിനോടകം കോടികൾ സമ്മാനമായി ലഭിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുക സമ്മാനമായി നല്‍കി അവരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ആണ് കൂടുതൽ പേരും ഭാഗ്യം പരീക്ഷിക്കുന്നത്. ഇപ്പോൾ ബിഗ് ടിക്കറ്റിൽ മലയാളിക്ക് 1.5 കോടി ദിർഹമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. മലയാളിയായ രാജീവ് അരിക്കാട്ടിന് 1.5 കോടി ദിർഹമാണ് സമ്മാനമായി ലഭിച്ചത്.
ഏകദേശം 33 കോടിയിലേറെ ഇന്ത്യൻ രൂപയാണ് രാജീവിന് ലഭിക്കുക. ബിഗ് ടിക്കറ്റിന്റെ 260 മത് പതിപ്പിലാണ് അറേബ്യൻ ഭാഗ്യ ദേവത മലയാളി യുവാവിന് അപ്രതീക്ഷിത സൗഭാഗ്യം നൽകിയത്. അൽ ഐനിൽ ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ആർക്കിടെക്‌ചറൽ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്, ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിഗ് ടിക്കറ്റ് അധികൃതരോട് രാജീവ് പ്രതികരിച്ചു.
മൂന്നുവർഷം മുമ്പാണ് രാജീവ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പ്രതികരിച്ചത്.
ബിഗ് ടിക്കറ്റ് കൂടുതലും ഇന്ത്യക്കാര്‍ക്ക് സമ്മാനം അടിക്കുന്നതോടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha