രണ്ടാഴ്ചയായി ചികിത്സയിൽ, ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു
ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി സ്വദേശി ആനക്കര, തോലത്ത് വീട്ടില്‍ ജോയി ടി ടി (55) ആണ് സലാലയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജോയി. ഭാര്യ: പ്രഭ ഇന്ദിര, മക്കളില്ല. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കണ്ണൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മൊട്ടമ്മൽ കണ്ണപുരം സ്വദേശി മുദലായിൽ അബൂബക്കർ (56) മരിച്ചത്. ഷാർജ മുസല്ലയിൽ ഗ്രോസറി നടത്തിവരികയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അഫീഫ, ഫർഹ എന്നിവരാണ്. കബറടക്കം പിന്നീട് നാട്ടിൽ.
https://www.facebook.com/Malayalivartha