അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍, മാര്‍ച്ച് 28 ന് ആകാശ എയറിന്റെ ആദ്യ സര്‍വീസ് ദോഹയിലേക്ക്
ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയർ അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര സര്‍വീസിന് തുടക്കം കുറിക്കുകയാണ്. പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ടാണ് വിമാനകമ്പനി അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നത്.
മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആയിരിക്കും ആദ്യ അന്താരാഷ്ട്ര സര്‍വീസ്.ദോഹയില്‍ നിന്ന് അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചും സര്‍വീസുണ്ടാവും.ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസിന് അടുത്തിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.
മാര്‍ച്ച് 28 മുതല്‍ മുംബൈ-ദോഹ-മുംബൈ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളാണ് ഉണ്ടാവുക. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
മുംബൈ-ദോഹ ക്യുപി70 നമ്പര്‍ വിമാനം ഇന്ത്യന്‍ സമയം 5.45ന് പുറപ്പെട്ട് ഖത്തര്‍ സമയം 7.40ന് ദോഹയില്‍ എത്തിച്ചേരും. ദോഹ-മുംബൈ ക്യുപി71 വിമാനം ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.40ന് പുറപ്പെടും. അടുത്ത ദിവസം പുലര്‍ച്ചെ 2.45ന് ഇന്ത്യയില്‍ ഇറങ്ങും.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആയ ആകാശ എയര്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്നുണ്ട്.
https://www.facebook.com/Malayalivartha