ഒമാനിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കടലില്‍ പോകുന്നവരും കപ്പല്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഒമാനിൽ ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. കൂടാതെ മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും.മാർച്ച് ആറിന് മഴ നിന്നില്ലെങ്കിൽ മാർച്ച് എട്ട് വരെ മഴ ഉണ്ടായിരിക്കും. വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം ഗവേണെറ്റുകളിൽ മഴ ലഭിക്കും.
കൂടാതെ അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്‍റെ തീരത്തും ഒറ്റപ്പെട്ട മഴയായിരിക്കും ലഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കടലില്‍ പോകുന്നവരും കപ്പല്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അറബി കടലിന്റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
https://www.facebook.com/Malayalivartha