Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

02 MAY 2024 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

യുഎഇയിലെ കനത്ത മഴയുടെയും, മൂടിക്കെട്ടിയ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

എല്ലാ റീബുക്കിങ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം.

മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍ ഇവയാണ്...

ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍

ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ്

ഇകെ 719/720- ദുബൈ- നയ്റോബി

ഇകെ 921/922- ദുബൈ- കെയ്റോ

ഇകെ 903/904-ദുബൈ- അമ്മാന്‍

ഇകെ 352/353- ദുബൈ- സിംഗപ്പൂര്‍ (മെയ് മൂന്നിന് പുറപ്പെടുന്ന ഇകെ 353 വിമാനം) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെടുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം- ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു. ദുബായ് ∙ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുകയാണ്. രാജ്യത്തുടനീളം അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.

അബുദാബിയിലെ മുസഫ ഷാബിയ, ദുബായിലെ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക്, ജുമൈറ, അൽ ഖൂസ്, ബർ ദുബായ്, ഊദ് മേത്ത, അൽ നഹ്ദ, ഷെയ്ഖ് സായിദ് റോഡ്, കരാമ, ബർഷ എന്നിവിടങ്ങളിലും ഷാർജയിലെ സജ, മുവൈല, ഖാസിമിയ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലും മഴ പെയ്യുന്നു. ചില സ്ഥലങ്ങളിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ഗതാഗത തടസ്സങ്ങളോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കയിടത്തും വാഹന സഞ്ചാരം സാധാരണ നിലയിൽ തുടരുകയാണ്.

അതിനിടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ക്ക് തടസ്സമുണ്ടോയെന്ന കാര്യം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാത്ര തടസ്സമില്ലെന്ന് ഉറപ്പാക്കാൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന ഓഫിസുമായോ ഏജൻസിയുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിൽ ഈ പ്രാവശ്യം വൻ മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്.

 

റോഡരികിലെ ഓവുചാലുകൾ അറ്റകുറ്റപ്പണികൾ നടത്തി വെള്ളം കൃത്യമായി ഒഴുകി പോകാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം അധികൃതർ ജനങ്ങളോട് സുരക്ഷയ്ക്കായി വീടുകളിൽ തന്നെ തുടരാൻ നിർദേശിക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളിലെ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു. ഇന്ന് (വ്യാഴം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്നും, നാളെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പിന്തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (9 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (30 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (33 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (38 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (6 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (7 hours ago)

Malayali Vartha Recommends