Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM IST
മലയാളി വാര്‍ത്ത

ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച 16 തൊഴിലാളികൾക്കായിരുന്നു ഈ അപൂർവ്വാവസരം. തൊഴിലാളി ദിനത്തിൽ, മികച്ച പ്രകടനം കാഴ്ചവച്ച ഈ 16 തൊഴിലാളികളെയും 'ഗോൾഡൻ അച്ചീവ്‌മെന്‍റ്' അവാർഡ് നൽകി ആദരിച്ചു. പുതിയ വസ്ത്രങ്ങളും അവർക്ക് സമ്മാനമായി നൽകി. തുടർന്ന്, കോട്ടും സ്യൂട്ടും ധരിച്ച്, ഫെറാറി, ലംബോർഗിനി, ബെന്‍റ്ലി, ഫോർഡ് മസ്താങ്, കാർഡിലാക് തുടങ്ങിയ ആഡംബര കാറുകളിൽ ദുബായ് നഗരത്തിലൂടെ സഞ്ചാരം.

വൈകുന്നേരം, ദുബായ് ഹാർബറിൽ പ്രത്യേകമായി ഒരുക്കിയ സ്വകാര്യ ആഡംബര നൗകയിൽ കേക്ക് മുറിച്ച് തൊഴിലാളി ദിനാഘോഷം നടന്നു. തുടർന്ന്, തുടർന്ന് ഈ തൊഴിലാളികൾ കെട്ടിപ്പടുത്ത ദുബായിലെ പടുകൂറ്റൻ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ആഡംബര നൗകയിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തു. അന്നേ ദിവസം ദുബായിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ അവസരവും ഇവർക്കായി കമ്പനി ക്രമീകരിച്ചിരുന്നു.

ഒരു ദിവസത്തെ കോടീശ്വരൻ' എന്ന ആശയത്തോടെ ഒരുക്കിയ ഈ പരിപാടി തൊഴിലാളികൾക്ക് ജീവിതത്തിൽ മികച്ച പ്രചോദനമാണ് നൽകിയത് എന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പറഞ്ഞു. മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് വിതരണം ചെയ്തതും ഹസീനയാണ്. കഴിഞ്ഞ രണ്ടു തൊഴിലാളി ദിനത്തിലും ഇതുപോലുള്ള വ്യത്യസ്തമായ സമ്മാനങ്ങൾ തൊഴിലാളികൾക്ക് നൽകിയിരുന്നു. അത്കൊണ്ട് തന്നെ, ഇത്തവണ അവാർഡ് നേടിയെടുക്കാൻ ഓരോരുത്തരും ജോലിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അത് കമ്പനിയുടെ വളർച്ചയ്ക്ക് ഒരുപാട് സഹായകമായി.

നമ്മൾ തൊഴിലാളികളെ എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ടോ, അതിന്‍റെ ഇരട്ടി ഉത്പാദനക്ഷമത അവരിൽ നിന്നും ലഭിക്കും. ഈ വർഷം മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും സഹായം ഉണ്ടാകുമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസൈൻ പറഞ്ഞു. തങ്ങളുടെ ബ്ലൂകോളർ തൊഴിലാളികളുടെ മക്കളെല്ലാവരും ഭാവിയിൽ വൈറ്റ് കോളർ തൊഴിലാളികളായി മാറണെമെന്നാണ് ആഗ്രഹം എന്ന് നിഷാദ് പറഞ്ഞു. ഷാർജ ആസ്ഥാനമായുള്ള കമ്പനിയാണ് കമ്പനിയാണ് വേൾഡ് സ്റ്റാർ ഹോൾഡിങ്

മുമ്പും തൊഴിലാളി ദിനത്തിൽ വേറിട്ട ശൈലി മുന്നോട്ട് വച്ച് വേൾഡ് സ്റ്റാർ ഹോൾഡിങ് ഞെട്ടിച്ചിട്ടുണ്ട്. മെയ് ദിനത്തിൽ തൊഴിലാളികൾക്ക് വിദേശ ഉല്ലാസയാത്രയ്ക്ക് അവസരം ഒരുക്കിയായിരുന്നു 2023ൽ മേയ് ദിനാഘോഷം വേറിട്ടതാക്കിയത്. പത്ത് തൊഴിലാളികൾക്ക് ജോർജിയയിൽ നാല് ദിവസം അവധി ആഘോഷിക്കാൻ അവസരം നൽകുകയായിരുന്നു.

വേനൽചൂടിൽ ഉരുകുന്ന യുഎഇയിലെ തൊഴിലിടത്തിൽ നിന്നാണ് മഞ്ഞ് മൂടികിടക്കുന്ന ജോർജിയയിലേക്ക് അന്ന് അവർ ഉല്ലാസ യാത്ര പോയത്. നാല് ദിവസം ജോർജിയയിൽ തൊഴിലാളികൾ അടിച്ചു പൊളിച്ചു. മഞ്ഞ് മൂടിയ ഗുഡൗരി മലയിലും പച്ചപ്പ് നിറഞ് സാൽക താഴ്‌വരയിൽ അവർ എല്ലാം മറന്ന് ഉല്ലസിച്ചു. ജോർജിയൻ തലസ്ഥാനമായ തിബിലിസിയിലായിരുന്നു തൊഴിലാളികളുടെ തൊഴിലാളി ദിനാഘോഷം.

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ ലഭിക്കുന്ന സമയം ബസ്സിലിരുന്ന് കുടുംബങ്ങളുമായി വീഡിയോകോളിലൂടെ ബന്ധപ്പെടുവാനും, ടെലിവിഷന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിക് വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളാക്കി അവരെ മാറ്റിയെടുക്കാനും കഴിയുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ക്റ്റര്‍ ഹസീന നിഷാദ് 2022ൽ നടത്തിയ പ്രതികരണം ഏറെ വൈറലായിരുന്നു. ലോകത്തിലാദ്യമായി തൊഴിലാളികള്‍ ജോലി ആവശ്യത്തിന് യാത്ര ചെയ്യുന്ന ബസുകളില്‍ സൗജന്യ വൈഫൈയും(free wifi), ടെലിവിഷന്‍ സ്‌ക്രീനുകളും സ്ഥാപിച്ച് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (8 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (7 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (9 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends