Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി....ബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് മഹ്റ...

19 JULY 2024 11:46 AM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് മഹ്റ. ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മെഹ്റ മുത്തലാഖ് ചൊല്ലുന്നതായി പ്രഖ്യാപിച്ചത്.

ദുബായി രാ‍‍‍ജകുമാരി ഷെയ്ഖ മഹ്റ പങ്കുവച്ച കുറിപ്പ്:

'പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നല്ലത് വരട്ടെ. എന്ന് മുന്‍ ഭാര്യ' എന്നാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുത്തലാഖ് ചൊല്ലുന്നതിന് സമാനമായാണ് ഷെയ്ഖ മെഹ്റ ഇത്തരമൊരു കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

 

 

അതേസമയം ആദ്യത്തെ കുഞ്ഞ് ജനിച്ച് രണ്ടുമാസങ്ങള്‍ക്കുളളിലാണ് ദുബായ് രാജകുമാരിയുടെ വിവാഹമോചന പ്രഖ്യാപനം. ആഴ്ച്ചകള്‍ക്ക് മുന്‍പേ കുഞ്ഞുമൊത്തുളള ചിത്രം ഞങ്ങള്‍ രണ്ടുപേരും മാത്രം എന്ന അടിക്കുറിപ്പോടെ ഷെയ്ഖ മഹ്റ പങ്കുവച്ചിരുന്നു. അന്ന് മുതല്‍ക്കേ വിവാഹമോചന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഷെയ്ഖ മഹ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ ഷെയ്ഖ മഹ്റയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. നല്ല തീരുമാനമാണെന്നും മുത്തലാഖ് ചൊല്ലാന്‍ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് എന്നുമാണ് സോഷ്യല്‍ ലോകത്തിന്‍റെ കമന്‍റുകള്‍. അതേസമയം ദുബായ് രാജകുമാരിയുടെ തീരുമാനത്തെ വിമര്‍ശിച്ചും ആളുകളെത്തി.

 

 

ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമാണ് ഷെയ്ഖ മഹ്റയുടെ ഭര്‍ത്താവ്. ഈ വിഷയത്തില്‍ ഷെയ്ഖ് മന ബിൻ മുഹമ്മദ് ഇതുവരെ പ്രതികരണമറിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (10 minutes ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (51 minutes ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (55 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (1 hour ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (1 hour ago)

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...  (2 hours ago)

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (2 hours ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (3 hours ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (11 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (11 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (11 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (11 hours ago)

Malayali Vartha Recommends