Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ്...

06 AUGUST 2024 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

മകളുടെ കൊലയാളിക്ക് വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മാപ്പ് നൽകി പിതാവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഇബ്രാഹിം അല്‍ബക്‌രി തന്റെ മകളെ വെടിവെച്ച് കൊന്ന പ്രതിയ്ക്ക് മാപ്പ് നൽകിയത്. വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകുന്നതായി ഇബ്രാഹിം അൽ ബക്‌രി പ്രഖ്യാപിക്കുകയായിരുന്നു. യെമനിൽ വധശിക്ഷ നടപിലാക്കുന്നത് പ്രതികളെ വാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയോ വെടിവച്ചോ ആണ്.

കഴിഞ്ഞ വർഷത്തെ ബലിപെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിം അല്‍ബക്‌രിയുടെ മകള്‍ ഹനീനെയെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ചുകൊല്ലുകയായിരുന്നു. ഇതേ ആക്രമണത്തിൽ ഇബ്രാഹിമിന്റെ മറ്റൊരു മകൾ റാവിയക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍മന്‍സൂറ നഗരത്തിലെ അല്‍കുഥൈരി സ്ട്രീറ്റില്‍ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു മക്കളായ ഹനീനും റാവിയയും. യാത്രയിൽ ഇബ്രാഹിം അല്‍ബക്‌രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍ പ്രതിയായ ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്. പ്രകോപിതനായ ഹുസൈന്‍ ഹര്‍ഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അല്‍ബക്‌രിയുടെ കാറിനു നേരെ നിറയൊഴിച്ചു. ഹനീൻ സംഭവസ്ഥലത്ത് മരിച്ചു. റാവിയക്ക് ഗുരുതരമായി പരുക്കേറ്റു.

വിചാരണകൾക്കൊടുവിൽ ഹുസൈൻ ഫർഹറക്ക് വധശിക്ഷ വിധിച്ചു. കോടതിയിൽ സമർപ്പിച്ച അപ്പീലുകളെല്ലാം തളളിയതോടെ ഓഗസ്റ്റ് മൂന്നാം തീയതി ഹുസൈൻ ഫർഹറയുടെ ശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു‌. ശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് "ഹാനിന്റെ പിതാവ് ഇബ്രാഹിം അൽ-ബക്രി തൻ്റെ മകളുടെ കൊലയാളിയായ "ഹുസൈൻ ഹർഹര"യോട് ക്ഷമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

ഗോത്രവർഗത്തിന്റെ തുടർച്ചയായ ചർച്ചകൾക്കൊടുവിലും കുറ്റവാളിയുടെ കുടുംബത്തിൽ നിന്നുള്ള അപ്പീലുകൾക്കും ശേഷമാണ് അൽ-ബക്രിയുടെ മാപ്പ് ലഭിച്ചത്. 2023 ജൂൺ 27 ന് ആണ് അല്‍ബക്‌രിയുടെ മകള്‍ ഹനീനെയെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ച് കൊലപ്പെടുത്തിയത്. 

അതിനിടെ കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

2016 ജൂലായ് ആറിനാണു സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗദി മലയാളികളെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു സമീറിന്റെ കൊലപാതകം. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു കൊലപാതകത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു മലയാളി ഇപ്പോഴും തടവിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (16 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (33 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (46 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (54 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (57 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

Malayali Vartha Recommends