Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകും

08 OCTOBER 2024 03:28 PM IST
മലയാളി വാര്‍ത്ത

 രാജ്യത്തിന്റെ വളർച്ച്ക്ക് മുതൽക്കൂട്ടായ പ്രവാസികളെ എന്നും ചേർത്ത് നിർത്തുന്ന സമീപനമാണ് എക്കാലവും യുഎഇ ഭരണാധികാരികളുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടുള്ളത്. ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എല്ലാം ഇതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിവരുന്നു. അതിനാൽ പ്രവാസികൾ വളരെ സംതൃപ്തിയോടെ തൊഴിലെടുക്കുന്ന ഗൾഫ് രാഷ്ട്രം കൂടിയാണ് യുഎഇ. ഇപ്പോൾ പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

നിരവധി പ്രവാസി അധ്യാപകരാണ് യുഎഇയുടെ വിദ്യാഭ്യാസ മേഖലയിൽ തൊഴിലെടുക്കുന്നത്. ഈ പുതിയ സംരംഭത്തിലൂടെ കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുക, വിദ്യാഭ്യാസമേഖലയുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്.

 ലോക അധ്യാപക ദിനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  യുവജനതയെ പരിപോഷിപ്പിക്കുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങൾക്ക് നന്ദിയും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ദുബായുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഈ വിദ്യാഭ്യാസ തന്ത്രത്തിന്‍റെ  ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പങ്കാളികളാണ് അധ്യാപകർ. അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മികച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം.

ഇതിന്റെ ഭാഗമായി ദുബായിലെ മികച്ച സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് 2024 ഒക്ടോബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് നോക്കാം.,സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ വിജയം തെളിയിച്ചവർ, അസാധാരണമായ അക്കാദമിക നേട്ടങ്ങളും വിദ്യാഭ്യാസത്തിനുള്ള നൂതന സംഭാവനകളും നൽകിയവർ, അക്കാദമിക സമൂഹത്തില്‍ നിന്ന് നല്ല സ്വാധീനവും അംഗീകാരവും ഉള്ളവർ, അക്കാദമിക് പുരോഗതിയും അംഗീകൃത യോഗ്യതകളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിൽ കഴവ് തെളിയിച്ച ദുബൈയിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍ മാനേജര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികള്‍, മുഴുവന്‍ സമയ ഫാക്വല്‍റ്റികള്‍, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇവയാണ്....കെ എച്ച് ഡി എ യുടെ സ്‌കൂള്‍ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ (പ്രിന്‍സിപ്പല്‍മാര്‍ക്ക്), അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള സര്‍വേ ഫലങ്ങളും സാക്ഷ്യപത്രങ്ങളും, സ്റ്റാഫ് സാക്ഷ്യപത്രങ്ങള്‍ എന്നിവ, സമൂഹത്തിന്റെ ഇടപെടലിന്റെ തെളിവ്, മെച്ചപ്പെട്ട വിദ്യാര്‍ത്ഥി ഫലങ്ങള്‍ കാണിക്കുന്ന ഡോക്യുമെന്റേഷന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിൽ നിന്നുള്ള ശുപാര്‍ശകളും നാമനിര്‍ദ്ദേശ പത്രികകളും അവശ്യമാണ്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. സ്ഥാപനങ്ങളിലെ തലവന്‍മാര്‍ കെഎച്ച്ഡിഎയുടെ ഇ-സേവന സംവിധാനം വഴിയാണ് നോമിനേഷന്‍ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നിശ്ചിത യോഗ്യത നേടിയവരാണോ എന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം. നടപടികള്‍ക്ക് 45 പ്രവൃത്തി ദിവസം സമയമെടുക്കും. കെഎച്ച്ഡിഎ തയാറാക്കുന്ന അന്തിമപട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോള്‍ഡന്‍ വിസക്ക് യോഗ്യതയുള്ളവരെ നിശ്ചയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (21 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

Malayali Vartha Recommends