Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...!!!

18 OCTOBER 2024 11:56 PM IST
മലയാളി വാര്‍ത്ത

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും യുഎഇ യെ വ്യത്യസ്തമാക്കുന്നത്. ഇവ ഉപയോഗപ്പെടുത്തുന്നതാകട്ടെ എയർപ്പോർട്ടുപോലുള്ള ഇടങ്ങളിൽ. യാത്രക്കാർക്ക് പ്രയോജകരമായ രീതിയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വളരെ വേഗത്തിൽ തന്നെ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു. ഇതിന്റെ തുടർച്ചയായി ഇനി പാസ്പോർട്ടിന്റെ ആവശ്യംപോലും ഇല്ലാതെ യാത്രക്കാർക്ക് മുഖം കാണിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകും.

ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതുവരെയും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഒരിക്കല്‍ പോലും നിങ്ങളുടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ എടുക്കേണ്ടതില്ല. പകരം നിങ്ങളുടെ മുഖം കാണിച്ചാല്‍ മതിയാവും. അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാർക്ക് ഇത്തരത്തിൽ പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി അഥവാ മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക. വിമാനത്താവളത്തിൽ ഇതിനകം പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

ശെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലുകളും നവീകരിച്ച സാങ്കേതികവിദ്യയുമാണ് സാധാരണ രീതിയിലുള്ള പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്ന രീതിക്ക് പകരം ഫേഷ്യല്‍ റെക്കഗിനിഷന്‍ സംവിധാനം സാധ്യമാക്കിയത്. ഇപ്പോള്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റിനെ സമീപിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ ഏതാനും നിമിഷം നിന്നുകൊടുത്താല്‍ മതിയാവും. ആസമയത്ത് നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യും. ഇ-ഗേറ്റ് ടെര്‍മിനലില്‍ എത്തിക്കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ എവിടെ നില്‍ക്കണം എവിടെ നോക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കും. ഇവിടെ ഏതാനും സെക്കൻഡുകൾ നിന്നുകൊടുത്താല്‍ ചെക്കിന്‍ പ്രക്രിയ പൂര്‍ത്തിയാകും.

യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പറയുന്നതനുസരിച്ച് ഇ-ഗേറ്റ്സ് പ്രക്രിയയുടെ ഈ കാര്യക്ഷമത ഇമിഗ്രേഷന്‍ പരിശോധന സമയം 30 മുതല്‍ 35 സെക്കന്‍ഡ് വരെയായിരുന്നത് 4 മുതല്‍ 7 സെക്കന്‍ഡ് വരെയായി കുറയ്ക്കാൻ സാധിക്കുമെന്നാണ്.

എയര്‍പോര്‍ട്ടിലെ സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സിസ്റ്റം യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ അവരുടെ ലഗേജ് പ്ലാറ്റ്ഫോമില്‍ വെക്കാന്‍ അനുവദിക്കുന്നു. തുടര്‍ന്ന് കിയോസ്‌ക് സ്വയമേവ ബാഗേജ് ലേബലുകള്‍ പ്രിന്റ് ചെയ്യും. ഇത് നിങ്ങള്‍ക്ക് ലഗേജില്‍ അറ്റാച്ചുചെയ്യാം. ലഗേജ് നിങ്ങളുടെ ടിക്കറ്റില്‍ അനുവദനീയമായ പരമാവധി ഭാര പരിധി കവിയുന്നുവെങ്കില്‍ യാത്രക്കാർക്ക് കിയോസ്‌കില്‍ അധിക ഫീസ് അടയ്ക്കാനും സംവിധാനമുണ്ട്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിലെ പേയ്മെന്റ് കൗണ്ടറില്‍ ഇനി മുതല്‍ ബോര്‍ഡിങ് പാസ് ഹാജരാക്കേണ്ടിയും വരില്ല. ഇവിടെയും മുഖം തിരിച്ചറിയല്‍ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇത് കൂടാതെ വിനോദസഞ്ചാര മേഖല പരമാവധി പരിസ്ഥിതി സൗഹൃദമാക്കാൻ സന്ദർശകർക്ക് നിർദേശം നൽകുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സഹായിയെ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി, ജൈടെക്‌സ് ഗ്ലോബല്‍ 2024ലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. സസ്റ്റെയിനബിൾ ടൂറിസം എഐ അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനം യാത്രക്കാർക്കും വ്യവസായികൾക്കും സ്ഥാപനങ്ങൾക്കും പരിസ്ഥിതി സൗഹൃദ നിർദേശങ്ങൾ നൽകും. 40 ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ് എഐ അസിസ്റ്റന്റ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ദോഷകരമായ പ്രവൃത്തികളിൽ നിന്നു സഞ്ചാരികളെ വിലക്കുന്നതിനും ആവശ്യമായ മാർഗ നിർദേശങ്ങൾ എഐ അസിസ്റ്റന്റ് നൽകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (21 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

Malayali Vartha Recommends