Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!

27 OCTOBER 2024 12:39 AM IST
മലയാളി വാര്‍ത്ത

യുഎഇ, നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കുകയാണ്. നിരവധി പ്രവാസികളാണ് രാജ്യത്തെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്. അതിൽ നല്ലൊരു ശതമാതം ആളുകൾ വീട്ടുജോലി ചെയ്യുന്നവരാണ്. വീട്ടുജോലിക്കാരുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി നിയമം. എന്നിരിക്കെ നിയമലംഘകരായ വീട്ടുജോലിക്കാർക്ക് തക്കതായ താക്കീത് നൽകിയിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.

യുഎഇയില്‍ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിന് ശേഷം മാത്രമാകും നൽകുകയെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഇനി ആ ആറ് നിയമലംഘനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്‌തെന്ന് തെളിയുക, ധാര്‍മികതയ്ക്ക് നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടര്‍ച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക തുടങ്ങിയവ ചെയ്തെന്ന് തെളിഞ്ഞാൽ പുതിയ വര്‍ക്ക് പെര്‍മിറ്റിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.

ഇത് കൂടാതെ കരാർ പ്രകാരം ജോലിയിൽ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല. ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗാർഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

എന്നാൽ ചില തൊഴിലാളികൾക്ക് ഇതിൽ ഇളവുകൾ അനുവദിക്കുന്നുണ്ട്. പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷംവരെ കാത്തിരിക്കണമെന്നില്ല.തൊഴിൽ ബന്ധം പുനഃസ്ഥാപിക്കാൻ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക എന്നീ സന്ദർഭങ്ങളിൽ ഒരു വർഷം തികയും മുൻപുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാം. എന്നാൽ ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേസമയം വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നലും യുഎഇ തുല്യ പ്രാധാന്യം നൽകുന്നുണ്ട്. വീട്ടുജോലിക്കാർക്ക് വര്‍ഷത്തില്‍ 30 ദിവസം പൂര്‍ണ ശമ്പളത്തോടെ അവധിക്ക് അര്‍ഹതയുണ്ട്. സേവന കാലയളവ് ഒരു വര്‍ഷത്തില്‍ താഴെയും 6 മാസത്തില്‍ കൂടുതലുമാണെങ്കില്‍ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. എപ്പോഴാണ് വാര്‍ഷിക അവധി എടുക്കേണ്ടതെന്നും അത് ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള അവകാശവും തൊഴിലുടമയ്ക്കുണ്ട്. തുടര്‍ച്ചയായി 8 മണിക്കൂര്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറില്‍ കുറയാത്ത ദൈനംദിന വിശ്രമത്തിനും അര്‍ഹതയുണ്ട്. 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.

വിസയ്‌ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുത്. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാമെന്നും അറിയിച്ചു. തൊഴിലുടമ വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകള്‍ സൂക്ഷിക്കേണ്ടത് തൊഴിലാളികളാണ്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറുകയും അവരെ ഒരുതരത്തിലും ഉപദ്രവിക്കാൻ പാടുള്ളതുമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (7 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (9 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends