Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ബുർജ് ഖലീഫയെ കടത്തിവെട്ടും, ക്യൂബ് ആകൃതിയിൽ 50 ബില്ല്യൺ ഡോളറിൽ 1,300 അടി ഉയരത്തിൽ മുകാബ് എന്ന ബഹുനില കെട്ടിടം നിർമ്മിക്കാൻ സൗദി, റിയാദിൽ മുകാബ് ഒരുങ്ങുന്നത് സൗദി വിഷൻ 2030 ൻ്റെ ഭാഗമായി...!

29 OCTOBER 2024 11:55 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യുഎഇ, ദുബായിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ എന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 160 നിലകളോട് കൂടിയ അംബരചുംബിയായ ബൂർജ് ഖലീഫയുടെ ഉയരം 829.8 മീറ്റർ ആണ്. ഈ കെട്ടിടത്തിന്റെ മൊത്തം നിർമാണ ചെലവ് ഏകദേശം 1.5 ബില്ല്യൻ യുഎസ് ഡോളറാണ്. ബുർജ് ഖലീഫയെ കടത്തിവെട്ടാൻ പുതിയ കെട്ടിടം നിർമ്മിക്കാൻ സൗദി ഒരുങ്ങുകയാണ്. മുകാബ് എന്നാണ് ഈ ബഹുനില കെട്ടിടത്തിന് ഇട്ടിരിക്കുന്ന പേര്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

1,300 അടി ഉയരമാണ് ഇതിനുണ്ടാക്കുക. ബുർജ് ഖലീഫയെ പോലെ ഗോപുര ആകൃതിയല്ല മറിച്ച് ക്യൂബിൻ്റെ ആകൃതിയിലാണ് ഈ കെട്ടിടം ഉയരുന്നത് എന്നതാണ് മറ്റൊരു സവിശേഷതയാണ്. ബുർജ് ഖലീഫയേക്കാൾ ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി ഇതിനോടകം മുകാബിന് ലഭിച്ചു കഴിഞ്ഞതിനാൽ പ്രവാസികളും വലിയ ആകാംക്ഷയിലാണ്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് കെട്ടിടം നിർമ്മിക്കപ്പെടുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വം നൽകുന്ന സൗദി വിഷൻ 2030 ൻ്റെ ഭാഗമായാണ് മുകാബ് ഒരുങ്ങുന്നത്. എണ്ണയക്ക് പുറമെയുള്ള വിഭവങ്ങൾ കൊണ്ട് എങ്ങനെ സാമ്പത്തിക പുരോഗതി ഉണ്ടാക്കാമെന്നതാണ് സൗദി വിഷൻ 2030 കൊണ്ട് ഉദേശിക്കുന്നത്. 50 ബില്ല്യൺ ഡോളറാണ് ഈ കെട്ടിടത്തിനായി നിലവിൽ കണക്കാക്കിയിരിക്കുന്നത്. താമസകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഓഫീസുകൾ ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ വിനോദകേന്ദ്രങ്ങൾ ഒക്കെ അടങ്ങുന്നതാവും മുകാബ്. രാജ്യത്തിൻ്റെ പൊതു നിക്ഷേപ ഫണ്ടിലെ പ്രധാന പങ്കാളിയായ സൗദിയിലെ ന്യൂ മുറബ്ബ ഡെവലപ്‌മെൻ്റ് കമ്പനി ആണ് കെട്ടിടത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് പോലുള്ള ഇരുപത് കെട്ടിടങ്ങളെ ഉൾകൊള്ളാൻ മുകാബിന് കഴിയുമെന്നാണ് വിവരം. ഇതിന് 1,04,000 റെസിൻഷ്യൽ ബിൽഡിങ്ങുകൾ ഉൾപ്പെടെ 25 മില്യൺ സ്ക്വയർ മീറ്റർ വിസ്തീർണ്ണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. വിനോദകേന്ദ്രമായ ലാസ് വേഗാസ് സ്ഫിയറിനു സമാനമായി കെട്ടിടത്തിന് പുറത്ത് വലിയ സ്‌ക്രീനുകളും സ്ഥാപിച്ചേക്കും. സന്ദർശകർക്കായി അതിനൂതന സാങ്കേതികവിദ്യകളിലധിഷ്ഠിതമായ സൗകര്യങ്ങളാവും ഇവിടെയുണ്ടാവുക.

മാത്രമല്ല സൗദി പാരമ്പര്യത്തിലും പൈതൃകത്തിലുമായിരിക്കും കെട്ടിടത്തിന്റെ നിർമാണം. ഇമ്മേഴ്‌സീവ് ഡിജിറ്റൽ, ഹോളോഗ്രാഫിക്സ് അടക്കം ഡിജിറ്റൽ, വെർച്വൽ സാങ്കേതികവിദ്യാ അനുഭവം പ്രദാനം ചെയ്തായിരിക്കും കെട്ടിടം നിർമ്മിക്കുക. കൂടാതെ ആധുനിക നജ്ദി വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുകാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ന്യൂ മുറാബ ഡെവലപ്‌മെന്റ് കമ്പനി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു.

മുകാബിന്റെ പുറംഭാഗത്ത് കൂറ്റൻ സ്‌ക്രീനുകളും സ്ഥാപിക്കും. ഈ വമ്പൻ കെട്ടിടസമുച്ചയം എണ്ണ ഇതര ജിഡിപിയിലേക്ക് 51 ബില്യൺ ഡോളർ ( ഏകദേശം 428,000 കോടി ) കൂട്ടിച്ചേർക്കുമെന്നും 334,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2030 ൽ ഈ പദ്ധതിയുടെ നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ഇതിനായി 900 തൊഴിലാളികളെയും നിയമിക്കും.

വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റുകൊണ്ട് ഇങ്ങോട്ടേക്ക് എത്താനുള്ള ഗതാഗത സംവിധാനവും ഈ പദ്ധതിയിലുണ്ടാകും. ക്യൂബ് ആകൃതിയിലുള്ള അംബരചുംബിയായ മുകാബ് ഭാവിയിൽ സൗദിയുടെ അടയാളമായി മാറുമെന്ന് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായും മുകാബ് ഇടംപിടിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (31 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (34 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (44 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (52 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends