Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

പരിശോധനയിൽ പിടികൂടിയാൽ യുഎഇയിൽ നിന്ന് നാടുകടത്തും.!! പൊതുമാപ്പ് കാലാവധി ഈ മാസം അവസാനം കഴിയുന്നതോടെ ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ല, പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും...!!

30 OCTOBER 2024 12:42 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൃത്യമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുകയാണ് യുഎഇ. ഈ മാസം അവസാനത്തോടെ രാജ്യത്ത് നിലവില്‍ നടന്നു വരുന്ന പൊതുമാപ്പ് സേവനം അവസാനിക്കുകയാണ്. യാതൊരു കാരണവശാലും ഈ ഇളവ് നീട്ടി നൽകില്ലെന്ന് ദുബൈ എമിഗ്രേഷന്‍ ആമര്‍ കസ്റ്റമര്‍ ഹാവിനസ് വകുപ്പ് മേധാവി ലഫ്. കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു. ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ലെന്നും വ്യക്തമാക്കി. വന്‍ തിരക്ക് കണക്കിലെടുത്ത് ഇന്നത്തേതുള്‍പ്പെടെയുള്ള പൊതുമാപ്പ് സേവനങ്ങള്‍ (അവീറില്‍ മാത്രം ലഭ്യമാകുന്നതടക്കം) ആമര്‍ സെന്ററുകളില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് അൽ അവീർ സെന്ററിന്റെ പ്രവർത്തന സമയം.

ദുബായിൽ പൊതുമാപ്പ് ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നിയോഗിച്ചു. വിസ സ്റ്റാറ്റസ് ശരിയാക്കാൻ നിരവധി പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് അൽ അവീറിലെ വയലെറ്റെഴ്സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേക്ക് എത്തിയത്. മുൻകാല പൊതുമാപ്പിന്റെ അനുഭവത്തിൽ അവസാന നാളുകളിൽ വൻതോതിൽ പ്രവാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഓഫീസർമാരുടെ എണ്ണം ഇരട്ടിയാക്കിയത്. ഇതുവരെ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകർ, ഏറ്റവും വേഗത്തിൽ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവർസ്റ്റേ ആയവർക്ക്, നേരിട്ട് അമർ സെന്ററിലേക്ക് പോകാം. അവിടെ നിന്ന് ഔട്ട്പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക് അൽ അവിർ സെന്ററിൽ വിരലടയാളം എടുത്തതിന് ശേഷം അമർ സെന്ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം. അവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ ഔട്ട്പാസ് ലഭ്യമാക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ആളുകൾക്ക് അവസരം പ്രയോജനപ്പെടുത്താം. ഏതെങ്കിലും ഒരാൾക്ക് ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇ - യിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല. എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാം.

പൊതുമാപ്പ് പ്രയോജനപ്പടുത്തി പ്രവാസികളെ സഹായിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുസേറ്റും അക്ഷീണം പരിശ്രമിക്കുകയാണ്. പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് ഇതിനോടകം സേവനം നൽകി.അവസരം പ്രയോജനപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണമെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അഭ്യർഥിച്ചു.

ഇത് മാത്രമല്ല, ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് നൽകാനുള്ള സൗകര്യം കോൺസുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററിൽ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. ജിഡിആർഎഫ്എയുടെ അൽ അവീർ സെന്ററിലും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അറിയിച്ചു. നവംബർ ഒന്നുമുതൽ നിയമ ലംഘകർക്കെതിരായ നടപടി അധികൃതർ കടുപ്പിക്കും. വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (7 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (7 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (8 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (8 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (8 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (10 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (11 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (12 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (12 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News