Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

അമ്പരപ്പോടെ പ്രവാസികൾ, ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ബഹ്റൈൻ കിരീടാവകാശിയും രാജകുടുംബാഗങ്ങളും, കുടുംബങ്ങളിലെത്തി ദീപാവലി ആശംസകൾ കൈമാറി...!!!

03 NOVEMBER 2024 11:02 PM IST
മലയാളി വാര്‍ത്ത

ദീപാവലി ആശംസകളറിയിക്കാൻ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തിയ വരെ കണ്ട അമ്പരപ്പിലാണ് പ്രവാസി കുടുംബങ്ങൾ. ആശംസകൾ അറിക്കാൻ നേരിട്ടെത്തിയത് രാജ്യത്തെ കിരീടാവകാശിയും രാജകുടുംബാഗങ്ങളുമാണ്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് കുടുംബങ്ങളിലെത്തി ആശംസകൾ കൈമാറിയത്.

സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശക്തമായ സാംസ്കാരിക അടിത്തറയാണ് ബഹ്റൈനുള്ളത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ രാജ്യം ആഗോള പ്രസിദ്ധമാണ്. ആശംസകൾ അറിയിക്കാൻ മാത്രമല്ല, ദീപാവലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനും കൂടിയാണ് ബഹ്‌റൈനിലെ ബിസിനസ് പ്രമുഖരായ ഇന്ത്യക്കാരുടെ വീട്ടിലായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് രാജകുടുംബാഗങ്ങളും എത്തിയത്.

ബഹ്‌റൈനിലെ വ്യവസായ രംഗത്തെ പ്രമുഖരായ പമ്പാവാസൻ നായർ, ബാബൂഭായ് കേവൽറാം, മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, ഭാട്ടിയ തുടങ്ങിയ കുടുംബങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും മറ്റ് രാജകുടുംബാംഗങ്ങളും ദീപാവലി ആശംസകളുമായി എത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ചത്.

സമൂഹത്തെ സേവിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ കുടുംബങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ്, സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനപ്രക്രിയകളിൽ പങ്കാളികളാക്കാനുള്ള ഭരണാധികാരികളുടെ പ്രതിജ്ഞാബദ്ധതക്ക് ഇന്ത്യൻ കുടുംബങ്ങൾ നന്ദിയും രേഖപ്പെടുത്തി.

ഇതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വളരെ ആഘോഷപൂർവ്വമാണ് വരവേറ്റത്.
അവിടെ ചെന്നാലും ഇത് ഗൾഫ് തന്നെയാണോ എന്ന് ചിന്തിച്ചുപോകുന്നതരത്തിൽ പലരും ഫ്ലാറ്റുകൾ, കടകൾ എന്നിവിടങ്ങളിൽ കളർ ലൈറ്റുകൾകൊണ്ട് കൊണ്ട് അലങ്കരിച്ച് മനോഹരമാക്കി. ഹൈപ്പർമാർക്കറ്റുകളിലും എന്തിന് ചെറുകിട ഗ്രോസറികളിൽ വരെ ദീപാവലി ഉത്പന്നങ്ങൾ കഴിഞ്ഞയാഴ്ച തന്നെ വിൽപനയാരംഭിച്ചിരുന്നു. വിവിധ തരം മധുരപലഹാരങ്ങളും പൂക്കളും, കൂടാതെ, മൺചെരാതുകളും എല്ലാം തന്നെ വിപണികീഴടക്കി. ഇവയെല്ലാം വാങ്ങാൻ കുടുംബസമേതമാണ് ആളുകളെത്തിത്.

ഗുജറാത്തികൾ, സിന്ധികൾ, തമിഴ്നാട് സ്വദേശികൾ, തെലുങ്ക്, കന്നഡ വിഭാഗക്കാരാണ് ദീപാവലി ആഘോഷിക്കുന്നതിൽ മുൻപിൽ. മലയാളികളും ദീപാവലി ആഘോഷം പൊടിപൊടിക്കുന്നതിൽ ഒട്ടുംവിട്ടുകൊടുത്തിട്ടില്ല. പണ്ടൊക്കെ പടക്കങ്ങൾ പൊട്ടിക്കുമായിരുന്നെങ്കിലും പിന്നീട് യുഎഇയിൽ പടക്കവിൽപന നിരോധിച്ചതോടെ ആ സന്തോഷം കമ്പിത്തിരിയിലും മറ്റും ഒതുങ്ങി. മധുരപലഹാരങ്ങളും വിളക്കുകളും വസ്ത്രങ്ങളും വിൽപന നടത്തുന്ന പ്രത്യേക ഏരിയ തന്നെ പല സ്ഥലങ്ങളിലുമുണ്ട്. പുലർച്ചെ കുളിച്ച് നിറങ്ങൾ ചാലിച്ച വസ്ത്രങ്ങളണിഞ്ഞ് മിക്കവരും ക്ഷേത്ര ദർശനത്തിയത്. യുഎഇയിൽ അബുദാബിയിലെയും ജബൽ അലിയിലെയും ക്ഷേത്രങ്ങളിൽ വൻ ആഘോഷമൊരുക്കിയിരിക്കുന്നു.

കൂടാതെ ഗ്ലോബൽ വില്ലേജ്, സീസൺ 29ന്‍റെ ഭാഗമായി സന്ദർശകർക്ക് കൗതുകമുണർത്തുന്ന ദീപാവലി ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. പാർക്ക്-വൈഡ് തീം ആക്റ്റിവിറ്റികൾ, സംഗീതത്തിനനുസരിച്ചുള്ള ദീപങ്ങൾ കൊണ്ടുള്ള പ്രദർശനങ്ങൾ, പ്രധാന സ്റ്റേജിലെ ബോളിവുഡ് പ്രകടനങ്ങൾ, ഇന്ത്യൻ പവലിയനിൽ ആകർഷകമായ സാംസ്കാരിക പരിപാടികൾ എല്ലാം തന്നെ ഒരുക്കിയിരുന്നു.

തത്സമയ രംഗോലി ആർട്ട് സെഷൻ, കളിമൺ ഡയസ്, ദീപാവലി അലങ്കാര വസ്തുക്കൾ, അതിശയകരമായ ഇന്ത്യൻ ആഭരണങ്ങൾ, സ്വാദിഷ്ടമായ മധുരപലഹാരങ്ങൾ, 'ലെഹംഗകൾ' - ദീപാവലി പ്രമേയമുള്ള ആറ് ട്രോളികൾ അവതരിപ്പിക്കുന്ന 'ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് എന്നിവയാണ് മറ്റ് പരിപാടികൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (12 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (15 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (17 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (38 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (46 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (58 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends