Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ശമ്പളം കുത്തനെ കുറയും, യുഎഇയിൽ ഈ മൂന്ന് മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി, ഉദ്യോഗാര്‍ത്ഥികളുടെ കുത്തൊഴുക്കോടെ കുറഞ്ഞ ശമ്പളത്തിൽ തൊഴിലെടുക്കാൻ പലരും നിർബന്ധിതരാകേണ്ടിവരുന്നു...!!!

06 NOVEMBER 2024 10:09 PM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് ദിനംപ്രതി നിരവധി പേരാണ് തൊഴിലന്വേഷിച്ചെത്തുന്നത്. ഇത് കാരണം ചില മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. എങ്ങനെയെന്നുവെച്ചാൽ, രാജ്യത്തേത്ത് പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം രാജ്യത്ത് പ്രവാസി ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായിരിക്കുകയാണ്. ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴ്സ് മേഖലകളിലാണ് പ്രതിഭകളുടെ കുത്തൊഴുക്ക് കാരണം യുഎഇയിലെ ശരാശരി ശമ്പളത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നാണ് റിപ്പോർട്ട്.

ഫിനാന്‍സ്, അക്കൗണ്ടിംഗ് മേഖകളിലാണ് പണ്ട് മുതൽ തൊഴിലെടുക്കുന്ന പ്രവാസികളുണ്ട്. ഉയർന്ന ശമ്പളം വാങ്ങിയിരുന്ന ഇവർക്ക് പ്രൊഫഷണലുകളുടെ കുത്തൊഴുക്കോടെ കുറഞ്ഞ ശമ്പളത്തിൽ തൊഴിലെടുക്കാൻ നിർബന്ധിതരാകേണ്ടിവരുന്നു.മിക്കവർക്കും എക്സ്പീരിയൻസ് ഉണ്ടായിട്ടും കുറഞ്ഞ ശമ്പളത്തിൽ തൊളിലെടുക്കാൻ ഫ്രഷേർസുകളെ കിട്ടുന്നതിനാൽ ജോലി പോകുമെന്ന് കരുതി ശമ്പളം കൂട്ടി ചോദിക്കാൻ പോലും പലരും മടിക്കുകയാണ്.

ഫിനാന്‍സ്, അക്കൗണ്ടിങ് റോളുകള്‍ക്കുള്ള പ്രാരംഭ ശമ്പളം ശരാശരി 2.1 ശതമാനവും ചില കോര്‍പ്പറേറ്റ് അക്കൗണ്ടിങ് റോളുകള്‍ക്ക് 23 ശതമാനവും കുറഞ്ഞു. അക്കൗണ്ടിങ് വൈദഗ്ധ്യമുള്ളവര്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെങ്കിലും കൃത്യമായ സ്‌പെഷ്യലൈസേഷനില്ലാത്തവര്‍ക്ക് ജോലി കിട്ടുക പ്രയാസമാണ്. പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ ഏതാണ്ട് പ്രവാസികളും ശരിവയ്ക്കുന്നുണ്ട്. വളരെ ചുരുക്കം ചിലർക്ക് മാത്രമാണ് ഇത്തരത്തിൽ അനുഭവം നേരിടേണ്ടതായി വന്നിട്ടുള്ളത്. പ്രവാസികളുടെ ഈ കുത്തൊഴുക്ക് യുഎഇയെ തൊഴിലുടമയുടെ വിപണിയാക്കി മാറ്റിയതായും നൈപുണ്യങ്ങളുടെ വലിയ തോതിലുള്ള മിച്ചം ഇതുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു.

റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫിന്‍റെ പഠനം പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളുടെ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും 0.7 ശതമാനം കുറഞ്ഞുവരികയാണ്. ഇതുകാരണം രാജ്യത്തെ പകുതിയിലധികം ജീവനക്കാരും അടുത്ത വര്‍ഷം പുതിയ ജോലി തേടിപ്പോവാന്‍ പദ്ധതിയിടുന്നതായും കമ്പനിയുടെ 2025-ലെ ശമ്പള ഗൈഡ് പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു കമ്പനി ഒരു ഒഴിവിലേക്ക് പരസ്യം ചെയ്താല്‍ 2,000 ത്തിലധികം അപേക്ഷകര്‍ ജോലിക്കായി അപേക്ഷിക്കുന്നത് അസാധാരണമായ കാര്യമല്ല. നിയമത്തിലും സാങ്കേതികവിദ്യയിലും കൂടുതല്‍ സവിശേഷമായ റോളുകളിലേക്ക് സാധാരണയായി കുറച്ച് അപേക്ഷകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് റോബര്‍ട്ട് ഹാഫിലെ മിഡില്‍ ഈസ്റ്റിന്‍റെ ഡയറക്ടര്‍ ഗാരെത് എല്‍ മെറ്റൂറി പറഞ്ഞു.

അതേസമയം, വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ വഴിയുളള റിക്രൂട്ട്‌മെന്‍റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

പരസ്യങ്ങളിലുളള റിക്രൂട്ട്‌മെന്‍റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കേണ്ടതാണ്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കാന്‍ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (31 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (34 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (44 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (52 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends