Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

പ്രവാസികൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം, സമ്പാദ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകൾക്ക് നിർദ്ദേശം, യുഎഇയിൽ ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കാൻ പുതിയ പദ്ധതി വരുന്നു, പദ്ധതി ആരംഭിക്കുന്ന തീയതി മുതൽ പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും...!!!

08 NOVEMBER 2024 02:21 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ പ്രവാസികളുടെ തൊഴിൽ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് അടുത്തിടെയായി നടപ്പാക്കി വരുന്നത്. ഇതിന് ഒരു ഉദാഹരണമാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. എന്നാലിപ്പോൾ പ്രവാസികൾക്കായി മറ്റൊരു പദ്ധതി കൂടി കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന താരത്തിലുള്ളതാണ് ഈ പദ്ധതി. ഇതിനായി തുക കണ്ടെത്തേണ്ടത് കമ്പനിയാണ്. പ്രവാസികൾക്ക് വിരമിച്ച ശേഷം ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നു.

പദ്ധതി ആരംഭിക്കുന്ന തീയതി മുതലായിരിക്കും പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക. യുഎഇയിൽ പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിന് അതായത് ഗ്രാറ്റുവിറ്റിക്ക് പകരം സമ്പാദ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. ജോലിയിൽനിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധമാകും പുതിയ പദ്ധതി.

സമ്പാദ്യവും നിക്ഷേപ വരുമാനവും വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക ശമ്പളത്തിന്റെ 25% നിക്ഷേപിക്കാം. നിയമവിധേയമായി അവ പിൻവലിക്കാനും കഴിയും. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളികൾക്കുവേണ്ടി കമ്പനിയാണ് മാസംതോറും വരിസംഖ്യ നൽകേണ്ടത്.

ജീവനക്കാരുടെ സാമ്പത്തിക ആസ്തി വളർത്താനും സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ അവസരങ്ങളിലൂടെ അവരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കും. ഈ നീക്കം തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കും. സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും കമ്പനികളുടെ ദീർഘകാല സാമ്പത്തിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും. കൂടാതെ സ്ഥാപനത്തിനും ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിലുള്ള പുതിയ പദ്ധതി പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും.

ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തുന്നതിനുമായി സമ്പാദ്യപദ്ധതിയിൽ പങ്കെടുക്കണമെന്ന് സ്വകാര്യ മേഖലാ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സേവിങ്സ് ഫണ്ടുകൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് നിക്ഷേപ ഫണ്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു.

സേവിങ് സ്കീമിൽ പങ്കെടുക്കുന്ന തൊഴിലുടമകൾക്കുള്ള ചെലവ് ഗ്രാറ്റുവിറ്റികൾ നൽകുന്നതിനെക്കാൾ കുറവായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ പദ്ധതിയിൽ ചേരുന്ന തീയതിക്കു മുൻപു വരെയുള്ള ഗ്രാറ്റുവിറ്റി തൊഴിലാളികൾക്ക് നിർബന്ധമായും നൽകിയിരിക്കണം. ജോലി മാറുമ്പോൾ തുക പിൻവലിക്കാനോ പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റാനോ അനുമതിയുണ്ട്. വിദഗ്ധ തൊഴിലാളികൾക്ക് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാമെങ്കിലും അവിദഗ്ധ തൊഴിലാളികൾക്ക് കമ്പനി

നിർദേശിക്കുന്നതിൽ മാത്രമേ ചേരാൻ കഴിയൂ.പദ്ധതിയിൽ ചേരാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് ഓരോ തൊഴിലാളിയുടെയും പേരിൽ വരിസംഖ്യ അടയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (3 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (19 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (47 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends