Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര തൊഴിൽ രീതിയോ നടപ്പിലാക്കിയേക്കും, ദുബൈയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ രീതി, ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്നുള്ള സർവേയിൽ പറയുന്നത്...

13 NOVEMBER 2024 11:07 PM IST
മലയാളി വാര്‍ത്ത

നിരവധി പ്രവാസികൾ തൊഴിലടുക്കുന്ന ഗൾഫ് രാജ്യമാണ് യുഎഇ. എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിലാണ് ഇവിടുത്തെ തൊഴിൽ നയം. എന്നാൽ ഇനി തൊഴിൽ രീതിയിൽ മാറ്റം കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ദുബൈ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര ജോലിയോ നൽകാനുള്ള ആലോചനയിലാണ് അധികൃതർ. ഇതിന് കാരണം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കാണ്. ഈ പ്രധാന പ്രശ്നം പരിഹരിക്കാണ് പുതിയ സംവിധാനം. ഇത് നടപ്പിലാക്കിയാൽ ജീവനക്കാർക്ക് തിരക്കിൽപെടാതെ ഓഫീസിലും വീടുകളിലും എത്താം.

തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുമേഖലാ- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഈ രീതികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ 2 സർവേകളിലാണ് ഈ കണ്ടെത്തൽ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്ന് സർവേ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2 മണിക്കൂർ വ്യത്യാസത്തിൽ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തിൽ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നൽകിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് സർവേയിലെ കണ്ടെത്തൽ.ദുബായിലെ 20% ജീവനക്കാർ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അൽഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. ഫ്ലെക്സിബിൾ ജോലി ഏർപ്പെടുത്തിയാൽ ഇതു യഥാക്രമം 5.7%, 5% ഗതാഗതക്കുരുക്ക് കുറയ്ക്കും.

ആദ്യ സർവേയിൽ 644 കമ്പനികളിലെ 3.2 ലക്ഷം ജീവനക്കാരും രണ്ടാമത്തെ സർവേയിൽ 12,000 ജീവനക്കാരും പങ്കെടുത്തു. 32% സ്വകാര്യ കമ്പനികളും വിദൂര വർക്ക് നയങ്ങൾ നടപ്പാക്കുന്നുണ്ട്. 58% കമ്പനികൾ വിദൂര ജോലി വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചു. കൂടാതെ, 31% കമ്പനികൾ ജീവനക്കാർക്ക് അനുയോജ്മായ ജോലി സമയം തിരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. ഉൽപാദനക്ഷമതയും ജീവിത നിലവാരവും സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നടപടികളനുസരിച്ച് പ്രവൃത്തി സമയത്തിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഭേദഗതി വരുത്താവുന്നതാണ്.

കോവിഡിനിടെ 2020ൽ അവതരിപ്പിച്ച വിദൂര തൊഴിൽ നയത്തിനുശേഷം മിക്ക സർക്കാർ സ്ഥാപനങ്ങളിലും അത് കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി മാറി. ഈ സ്ഥാപനങ്ങളിൽ 80% ജീവനക്കാർക്ക് ആഴ്ചയിൽ 2 ദിവസം വിദൂര ജോലി ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. സർവേപ്രകാരം ദുബായിലെ 87% സർക്കാർ ജീവനക്കാരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഫ്ലെക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കുന്നുണ്ട്. ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30 നും ഇടയിൽ ജോലി ആരംഭിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇത് രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ എല്ലാ ജീവനക്കാരും ഒന്നിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (17 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (22 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (38 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends