Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇനിയെല്ലാം ഞൊടിയിടയിൽ, യുഎഇയിൽ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും റദ്ദാക്കാനും പുതിയ സംവിധാനം, നിലവിലുള്ള നടപടിക്രമങ്ങൾ പൂര്‍ണമായും ഒഴിവാക്കപ്പെടും, പ്രവാസികൾക്ക് ഇരട്ടിയാശ്വാസം...!!!

15 NOVEMBER 2024 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

യുഎഇ പ്രവാസികൾക്ക് ഇനി വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇതിനായി ഇനി ദിവസങ്ങൾ കാത്തുവിൽക്കേണ്ടിവരില്ല. സ്മാർട്ടായ രീതിയിൽ കാര്യങ്ങൾ നടപ്പാക്കുന്ന രാജ്യം ഇതിലും ആ രീതി കൊണ്ടുവന്നതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. ഓട്ടോമാറ്റഡ് സംവിധാനം നിലവില്‍വന്നതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലും കാലതാമസം കൂടാതെ ചെയ്യാനാകും. 'സീറോ ബ്യൂറോക്രസി' എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന തൊഴില്‍ സേവനങ്ങള്‍ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഇതോടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും റദ്ദാക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങൾ പൂര്‍ണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കല്‍, തൊഴില്‍ കരാര്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റുകളോ കരാറുകളോ റദ്ദാക്കല്‍, തൊഴില്‍ പരാതികള്‍ പരിഗണിക്കല്‍ എന്നിവയാണ് മന്ത്രാലയം നല്‍കുന്ന പ്രധാന സേവനങ്ങള്‍.

രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍, മരിച്ച വ്യക്തികള്‍, പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍, ഉപയോഗിക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവ കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കലാണ് ഓട്ടോമേറ്റഡ് ചെയ്ത സേവനങ്ങളിൽ മറ്റൊന്ന്. ഈ പ്രക്രിയയ്ക്ക് മുമ്പ് നേരിട്ട് മന്ത്രാലയം ഓഫീസ് നേരിട്ട് സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു.

എന്നാല്‍ ഇനി മുതല്‍ അതിന്‍റെ ആവശ്യമില്ല. പകരം മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഇത് ചെയ്യാന്‍ കഴിയും. ഇതിന് പ്രത്യേകമായി രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ പ്രക്രിയ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. മറ്റ് വിവിധ ഏജന്‍സികളുടെ സംവിധാനങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍, പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള സംയോജനത്തിലൂടെ ആവശ്യമായ ഫീല്‍ഡുകളുടെ എണ്ണം കുറയ്ക്കുകയും ആവശ്യമായ രേഖകള്‍ 76 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ഓപ്പറേഷന്‍സ് അണ്ടര്‍സെക്രട്ടറി ഖലീല്‍ ഇബ്രാഹിം അല്‍ ഖൂരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends