Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!

23 NOVEMBER 2024 11:31 PM IST
മലയാളി വാര്‍ത്ത

നിയമങ്ങൾ കർശനമായി പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നതിൽ ജിസിസി രാജ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതിപ്പോൾ രാജ്യത്ത് എത്തുന്ന പ്രവാസികളും അതത് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണ്. ഒരോ രാജ്യത്ത് ജോലി ചെയ്യുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ചായിരിക്കും നമ്മൾ മുന്നോട്ടു പോകേണ്ടത്. ഇല്ലെങ്കിൽ ഇത്തരത്തിലുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരും. നിയമം പാലിക്കാത്ത അഞ്ച് മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തിയിരിക്കുകയാണ്.

രണ്ട് മാസം മുമ്പാണ് ഇവർ ദമ്മാമിൽ നിന്ന് പിടിയിലായത്. സൗദിയില്‍ അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നൽകിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് പേരെയും നാടുകടത്തൽ നടപടിക്ക് വിധേയമാക്കിയത്. ഇവർ ഹൈദരാബാദ് വിമാനത്തിലാണ് പോയത്. ചില സുഹൃത്തുക്കൾ ഇവരെ അനുഗമിച്ചു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തിയത്. എന്നാൽ ഇത് സ്വകാര്യമായ ചടങ്ങാണ് നടത്തുന്നതെന്നാണ് സംഘാടകർ പറഞ്ഞതെങ്കിലും ഇതെല്ലാം പൊളിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ സ്ക്രീൻ ഷോട്ടുകൾ, വോയിസ് മെസേജുകളും എല്ലാം അവർക്ക് വിനയായി മാറി.

ദമ്മാമിലെ മത, സാമൂഹിക രംഗങ്ങളിൽ സജീവമായി ഇപെട്ടിരുന്നവരാണ് നാടുകടത്തപ്പെട്ട അഞ്ച് മലയാളികളും. ഇതിന് മുമ്പ് ചില സാമൂഹിക സംഘടനാ പരിപാടികളിലും അന്വേഷ സംഘങ്ങൾ എത്തിയിരുന്നെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാൻ സാധിച്ചതോടെ കേസ് ഒഴിവാക്കി. അഥവ കേസ് കോടിതിയിലെത്തിയാൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇവരെ പുറത്തിറക്കാൻ കഴിയുമെന്ന വിശ്വാസവും സംഘാടകരുമായി ബന്ധപ്പെട്ടവർക്കുണ്ടായിരുന്നു. എന്നാൽ പ്രഥമ കോടതിയിൽ തന്നെ തീർപ്പുണ്ടാവുകയും നാടുകടത്താൻ വിധിക്കുകയുമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ഉദ്ദേശത്തോടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൗദി അറേബ്യയിൽ അനുമതി ലഭിക്കുകയില്ലെന്നും അനുമതിയില്ലാതെ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിനും സൗദി കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ ദേശീയമോ മതപരമോ വിഭാഗീയമോ ആയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ബിസിനസ് സ്ഥാപനങ്ങളെ വിലക്കുന്നതാണ് ഉത്തരവ്.

നിയമം ലംഘിക്കുന്നവര്‍ക്ക് സൗദി അറേബ്യയുടെ മുനിസിപ്പല്‍ ശിക്ഷാനടപടികള്‍ പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ക്കും ലോഗോകള്‍ക്കും പുറമെ, മറ്റു രാജ്യങ്ങളുടെ ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് പ്രകാരം വിലക്കുണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (29 minutes ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (48 minutes ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (2 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (3 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (3 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (5 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (5 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (7 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends