Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇനി ആഴ്ച്ചകൾ മാത്രം ബാക്കി, 2025ൽ യുഎഇയിൽ വിവിധ മേഖലകളിൽ വരാൻ പോകുന്നത് നിർണായക പരിഷകാരങ്ങളും പുതിയ നിയമങ്ങളും, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി നോക്കാം...!!!

06 DECEMBER 2024 10:52 PM IST
മലയാളി വാര്‍ത്ത

പുത്തൻ പ്രതീക്ഷകളുമായി പ്രവാസികൾ പുതുവർഷത്തെ വരവേൽക്കാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. പോയ വർഷത്തെക്കാളും മികച്ചതാകട്ടേ വരുന്ന വർഷം എന്ന ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് 2025 മാറ്റങ്ങളുടെ കൂടി വർഷമാണ്. യുഎഇയിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകും. വിവിധ മേഖലകളിൽ നിർണായക പരിഷകാരങ്ങളാണ് വരാൻ പോകുന്നത്. പുതുവര്‍ഷത്തിനായി ഒരുങ്ങുമ്പോള്‍, യുഎഇയില്‍ പ്രതീക്ഷിക്കാവുന്ന ചില പ്രധാന 5 മാറ്റങ്ങള്‍ ഇവയാണ്.

ഒന്ന്, സ്വദേശിവല്‍ക്കരണ നിയമം,

2025 ല്‍ 20 മുതല്‍ 49 വരെ തൊഴിലാളികളുളള സ്ഥാപനങ്ങളില്‍ 2 സ്വദേശി പൗരന്മാരെ നിയമിക്കണം എന്നാണ് നിയമം. ഇതുവരെ 50 ലധികം തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമായിരുന്നത്. സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 96,000 ദിർഹമാണ് പിഴ. ഇത് ജനുവരി മുതല്‍ ഈടാക്കിത്തുടങ്ങും. 2025 ലെ സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2026 ല്‍ 108,000 ദിർഹമായിരിക്കും പിഴ ഈടാക്കുക.

രണ്ട്, പുതിയ യുഎഇ ട്രാഫിക് നിയമം

ലോകമെമ്പാടുമുള്ള ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള ട്രാഫിക് നിയമത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഫെഡറല്‍ ഡിക്രി - നിയമം 2024ലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ്. ഡ്രൈവിങ് പ്രായം 17 ആയി കുറയ്ക്കുന്നതും വാഹനമോടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമുള്ള പുതുക്കിയ നിയന്ത്രണങ്ങളും ഉള്‍പ്പെടെ സുപ്രധാന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ നിയമം. 2025 മാര്‍ച്ച് 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അനാവശ്യമായി കാർ ഹോണുകള്‍ മുഴക്കുന്നതും നിയന്ത്രിക്കണം.

മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലൂടെ സീബ്രാ ക്രോസിങ്ങിലൂടെ അല്ലെങ്കില്‍ നിശ്ചിത സ്ഥലത്തുകൂടെയല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 10,000 ദിർഹം വരെ പിഴ കിട്ടും. അപകടമുണ്ടായാല്‍ ജയില്‍ ശിക്ഷയും പിഴയുമാണ് ശിക്ഷ. മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ചാലും, അപകടമുണ്ടായി നിർത്താതെ കടന്നുപോയാലുമെല്ലാം പിഴയുള്‍പ്പടെയുളള കാര്യങ്ങളില്‍ മാറ്റം വരികയാണ്. 1,00,000 ദിർഹം വരെ പിഴയും രണ്ട് വർഷം വരെ ജയില്‍ ശിക്ഷയുമാണ് ഇത്തരം തെറ്റുകള്‍ക്കുളള പരമാവധി ശിക്ഷ.

മൂന്ന്, ദുബായില്‍ പുതിയ പാര്‍ക്കിങ് നിരക്കുകള്‍

മാര്‍ച്ച് മുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം, ഗ്രാന്‍ഡ് ഇവന്റ് പാര്‍ക്കിങ് എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കും. തിരക്കേറിയ സമയത്തെ (രാവിലെ 8 - 10 വരെയും വൈകുന്നേരം 4 - രാത്രി 8 വരെയും) പ്രീമിയം പാര്‍ക്കിങ്ങിന് മണിക്കൂറിന് 6 ദിര്‍ഹവും സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് മണിക്കൂറിന് 4 ദിര്‍ഹമും തിരക്കില്ലാത്ത സമയം (രാവിലെ 10 - വൈകിട്ട് 4, രാത്രി 8 - 10 മണി) സൗജന്യവുമായിരിക്കും. 2025 മാര്‍ച്ച് അവസാനം മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

നാല്, ആഹാരത്തിന് ഗ്രേഡിങ്

ആഹാരത്തിലെ പോഷകമൂല്യമനുസരിച്ച് ഗ്രേഡിങ് സംവിധാനം അബുദാബിയില്‍ നിലവില്‍ വരും. ന്യൂട്രി മാർക്കില്ലാതെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാനായി പ്രദർശിപ്പിച്ചാല്‍ പിഴ കിട്ടും. ആദ്യഘട്ടത്തില്‍ ബേക്ക് ചെയ്ത സാധനങ്ങൾ, എണ്ണകൾ, പാലുൽപ്പന്നങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷണം, പാനീയങ്ങൾ എന്നിവയ്ക്കാണ് ഗ്രേഡിങ് നല്‍കേണ്ടത്. പോഷകമൂല്യമനുസരിച്ച് എ മുതല്‍ ഇ വരെയുളള ഗ്രേഡിങാണ് നല്‍കേണ്ടത്.

അഞ്ച്, ഡിജിറ്റല്‍ നോള്‍ കാര്‍ഡുകള്‍

ദുബായിലെ മെട്രോകളുടെയും ബസുകളുടെയും സ്ഥിരം ഉപയോക്താക്കള്‍ക്കും അവരുടെ ഫോണുകള്‍ അടുത്ത വര്‍ഷം നോല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ സംവിധാനമൊരുക്കും. ഡിജിറ്റല്‍ നോല്‍ കാര്‍ഡ് സംരംഭം 2025ല്‍ എല്ലാ ഫോണ്‍ ഉപയോക്താക്കള്‍ക്കും വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ നോള്‍ കാര്‍ഡ് നിലവില്‍ സാംസംഗ്, ഹുവായ് ഫോണുകളില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ 2025ല്‍ എല്ലാ മൊബേല്‍ ഫോണകളിലും അത് ലഭ്യമാവും. വേണമെങ്കില്‍ പലചരക്ക് കടകളില്‍ ഷോപ്പിങ് നടത്താനും പാര്‍ക്കിങ്ങിന് പണം നല്‍കാനും നോല്‍ കാര്‍ഡ് ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (13 minutes ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (25 minutes ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (46 minutes ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (1 hour ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (1 hour ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (1 hour ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (2 hours ago)

Malayali Vartha Recommends