Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പ്രവാസികൾക്ക് വീണ്ടും കുവൈത്തിന്റെ മുന്നറിയിപ്പ്, ബയോമെട്രിക് രജിസ്ട്രേഷൻ ചെയ്യാത്തവർക്കെതിരേ ജനുവരി ഒന്ന് മുതൽ നടപടികൾ ആരംഭിക്കും, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ല, വിസകള്‍ പുതുക്കലടക്കം എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവയ്ക്കും..!!!

07 DECEMBER 2024 10:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കുവൈത്തിലെ പ്രവാസികൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സമയ പരിധി അവസാനിക്കാൻ ഇനി ആഴ്ച്ചകൾ ബാക്കി നിൽക്കെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ജനുവരി ഒന്നു മുതൽ തന്നെ നടപടികൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ബാങ്കിങ് സേവനങ്ങളെയാണ് ബാധിക്കുക. നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത് പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.കൂടാതെ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഓഹരികള്‍, ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോകള്‍ തുടങ്ങിയ ആസ്തികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിപണികളിലും പരിമിതികള്‍ നേരിടേണ്ടിവരും. ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതുവരെ വാണിജ്യ ഇടപാടുകളില്‍ നിന്നുള്ള വരുമാനം അവരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്കായിരിക്കും പോവുക.

ബാങ്കിങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വീകരിക്കാൻ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന് ആഭ്യന്തര മന്ത്രാലയം ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്നവരുടെ ബാങ്കിങ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ഇത് മുന്നറിയിപ്പുകളില്‍ തുടങ്ങി അക്കൗണ്ട് പ്രവര്‍ത്തനങ്ങൾ പൂർണമായി മരവിപ്പിക്കുന്നതിലേക്ക് അവസാനിക്കും.ഘട്ടം ഘട്ടമായി നടപടികൾ കടുപ്പിക്കാനാണ് അധിക്യതരുടെ നീക്കം.

ആദ്യഘട്ടമെന്ന നിലയിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന അലേര്‍ട്ട് സന്ദേശങ്ങൾ ബാങ്കുകള്‍ ഉപഭോക്താക്കളെ അടുത്തയാഴ്ച അറിയിക്കാന്‍ തുടങ്ങും. തടസ്സമില്ലാത്ത ബാങ്കിങ് സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ മുന്നറിയിപ്പുകളിൽ ഉണ്ടാവും.

രണ്ടാം ഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും. നിബന്ധനകള്‍ പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളിലേക്കുള്ള പ്രവേശനം നഷ്ടമാകും. അക്കൗണ്ട് ബാലന്‍സുകൾ അറിയാനും സ്റ്റേറ്റ്മെന്‍റുകൾ എടുക്കാനും ഓണ്‍ലൈനായി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യം ഇതോടെ റദ്ദാക്കപ്പെടും. മൂന്നാം ഘട്ടമെന്ന നിലയിൽ ഡിസംബര്‍ 31-നകം നിയമം പാലിക്കാത്ത ഉപഭോക്താക്കളുടെ വിസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും നിര്‍ജ്ജീവമാക്കും. ഈ വ്യക്തികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ ആവശ്യകത നിറവേറ്റുന്നത് വരെ ബാങ്ക് നേരിട്ട് സന്ദര്‍ശിച്ച് മാത്രമേ അവരുടെ ഫണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയൂ.

നാലാം ഘട്ടമെന്ന നിലയിൽ ഡിസംബർ 31നകം ബയോമെട്രിക് രജിസ്ട്രേഷൻ നടത്താത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ജനുവരി 1 മുതല്‍ പൂർണമായും നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പിന്‍വലിക്കലുകള്‍, വായ്പകള്‍, ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്ക് നിരോധനം വരും. ഒരു സിവില്‍ ഐഡി കാലഹരണപ്പെടുമ്പോള്‍ ഉണ്ടാവുന്ന നിയന്ത്രണങ്ങൾക്ക് സമാനമായിരിക്കും ഇത്.

ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.കുവൈറ്റ് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്ത കുവൈറ്റ് പൗരന്മാരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും. രജിസ്റ്റര്‍ ചെയ്യേണ്ട താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ 'സഹല്‍' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മത്താ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവര്‍ മുന്‍കൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കണം. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends