Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പുതിയ ദീർഘകാല റസിഡൻസി വിസ, യുഎഇക്കും സൗദിക്കും പിന്നാലെ 10 മുതൽ 15 വർഷത്തേക്കുള്ള വിസ അനുവദിക്കുന്നത് കുവൈറ്റിന്റെ പരിഗണനയിൽ, രാജ്യത്തേക്ക് നിക്ഷേപകരെയും, വിദഗ്ധരെയും ആകർഷിക്കുക ലക്ഷ്യം...!!!

16 DECEMBER 2024 10:25 PM IST
മലയാളി വാര്‍ത്ത

യുഎഇക്കും സൗദിക്കും പിന്നാലെ ദീർഘകാല റെസിഡൻസി വിസ അനുവദിക്കുന്നത് കുവൈറ്റിന്റെ പരിഗണനയിൽ. ഏകദേശം 10 മുതൽ 15 വർഷത്തേക്കുള്ള റസിഡൻസി വിസ അനുവദിക്കുന്നത് പരിഗണനയിലാണ്. യുഎഇ ഗോൾഡൻ വിസ, സൗദി പ്രീമിയം റസിഡൻസി എന്നീ മാതൃകയിലാണ് കുവൈറ്റ് പുതിയ ദീർഘകാല റസിഡൻസി വിസ പരിഗണിക്കുന്നത്. രാജ്യത്തേക്ക് നിക്ഷേപകരെയും, വിദഗ്ധരെയും ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.

അടുത്തിടെ 60 വർഷമായി രാജ്യത്ത് നിലനിന്ന് പോന്നിരുന്ന റെസിഡൻസി നിയമം കുവൈത്ത് പൊളിച്ചെഴുതിയിരുന്നു.ഈ പരിഷ്കരിച്ച വിസ നിയമത്തിൽ തന്നെയാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. പുതിയ നിയമങ്ങൾ ഉടൻ തന്നെ കുവൈത്തിന്റെ വിസ വെബ്‌സൈറ്റുകളിൽ ലഭ്യമാകുമെന്ന് റെസിഡൻസി ആൻഡ് സിറ്റിസൺഷിപ്പ് അ ജനറൽ അലി അൽ അദ്വാനി അറിയിച്ചിരുന്നു.വിദേശികളുടെ കുടുംബത്തെ കൊണ്ടുവരാനുള്ള കുടുംബ സന്ദർശക വീസയുടെ കാലാവധി 3 മാസമാക്കി വർധിപ്പിച്ചത് മലയാളികളടക്കമുള്ളവക്ക് ഗുണകരമായി. മാസം 400 ദിനാർ ശമ്പളമുള്ളവർക്ക് ഭാര്യയെയും മക്കളെയും കൊണ്ടുവരാം.

എന്നാൽ ബന്ധുക്കളെ കൊണ്ടുവരാൻ 800 ദിനാറാണ് ശമ്പളപരിധി. കുടുംബ സന്ദർശക വിസ ഫീസ് പത്തിരട്ടിയോളം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ജിസിസി രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ ഫീസായ 3 ദിനാർ ആണ് കുവൈത്ത് ഈടാക്കുന്നത്. വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ 'സഹ്ല്‍' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നല്‍കും. തുടര്‍ന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.

അതേസമയം കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്തി പിടികൂടുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി അധികൃതര്‍. വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നിശ്ചിത തുക പിഴ അടച്ച് രാജ്യത്ത് തുടരുകയോ പിഴ അടയ്ക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള അവസരം നല്‍കിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കുവൈറ്റ് ഊര്‍ജ്ജിതമാക്കിയത്.

രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനധികൃത താമസക്കാരെയാണ് പോലീസ് ഇതിനകം അറസ്റ്റ് ചെയ്തത്. ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം നാടുകടത്തുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ഇവര്‍ക്ക് വീണ്ടും കുവൈറ്റില്‍ പ്രവേശിക്കുന്നതിന് വിലക്കോടെയായിരിക്കും നാടുകടത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (47 minutes ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (1 hour ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (3 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (3 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (4 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends