Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..

പ്രവാസികൾക്ക് വലിയ നേട്ടം, കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ ഇനി അധിക സമ്പത്തിക ബാധ്യതയാകില്ല, ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ...!!!

19 DECEMBER 2024 11:06 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ പുതിയ തീരുമാനം പ്രവാസികൾക്ക് വലിയ നേട്ടമാണ്. നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാലും ഇനി അധികം പൈസ ചിലവ് വരില്ല. സന്ദർശക വിസയിലെത്തുന്നവർക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങൾ നൽകുന്ന വാറ്റ് അഥവ വാല്യൂ ആഡഡ് ടാക്സ് തുക യുഎഇ നിങ്ങള്‍ക്ക് തിരിച്ചുനല്‍കുമെന്ന കാര്യം എല്ലാവർക്കും അറിയാം. മിക്കവരും ഇത് പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ ഇനി ഓൺലൈനായി വാങ്ങുന്ന സ്ഥാപനങ്ങളുടെ വാറ്റ് തുകയും നിങ്ങൾക്ക് തിരികെ ലഭിക്കും.

യുഎഇയില്‍ താമസിക്കുന്ന സമയത്ത് സന്ദർശക വിസയിലെത്തിയവർ നടത്തുന്ന ഇ-കൊമേഴ്സ് റീട്ടെയില്‍ പര്‍ച്ചേസുകള്‍ക്കായി പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ പദ്ധതിയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി മടക്കയാത്രയില്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരികെ നല്‍കും.വാറ്റ് റീഫണ്ട് നല്‍കുന്ന ഏജന്‍സിയായ പ്ലാനറ്റ് വഴിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ നികുതിയും തിരികെ ലഭിക്കുക.

ടൂറിസ്റ്റുകള്‍ക്കായി രണ്ട് വര്‍ഷം മുമ്പ് അതോറിറ്റി ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിലും വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നത്. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നല്‍കാം. ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നല്‍കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ സമയത്തു സന്ദര്‍ശക വിസയിലാണെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ഇവ നല്‍കുന്നത്.

യോഗ്യത തെളിയിക്കപ്പെട്ടാല്‍, രാജ്യം വിടുമ്പോള്‍ ഈടാക്കിയ വാറ്റ് നികുതി തിരികെ നല്‍കും.രണ്ട് വർഷം മുന്‍പാണ് ഡിജിറ്റല്‍ ടാക്സ് റീഫണ്ട് സിസ്റ്റം ആരംഭിച്ചത്. വാറ്റ് റീഫണ്ട് സേവനദാതാക്കളായ പ്ലാനറ്റിന്‍റെ സഹകരണത്തോടെ കടലാസിന്‍റെ ഉപയോഗം പൂർണമായും ഒഴിവാക്കിയാണ് ഡിജിറ്റല്‍ ടാക്സ് റീഫണ്ട് സിസ്റ്റം പ്രവർത്തിക്കുന്നത്. സന്ദർശകർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് സാധനങ്ങളുടെ വാറ്റ് റീഫണ്ട് നടപടികള്‍ പൂർത്തിയാക്കാനും ഇന്‍വോയ്സുകള്‍ സ്വീകരിക്കാനും ഇതിലൂടെ സാധ്യമായിരുന്നു.പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നടപടികള്‍ കൂടുതല്‍ എളുപ്പമാകും.

എന്നാൽ ഓൺലൈൻവഴി അല്ലാതെ നിങ്ങൾ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വാറ്റ് തുക തിരികെ ലഭിക്കാന്‍ അർഹത ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

1 യുഎഇയില്‍ താമസവിസയുളളവരാകരുത്
2. വിമാനകമ്പനിയുടെ ജീവനക്കാരനായി യുഎഇയിലെത്തി മടങ്ങുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
3. 18 വയസ്സിന് മുകളിലുളളവരായിരിക്കണം.
4. സാധനങ്ങള്‍ വാങ്ങിക്കുന്ന കടകള്‍ യുഎഇയുടെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം. ഷോപ്പിങ് നടത്തുന്നതിന് മുന്‍പ് ഇക്കാര്യം ചോദിച്ച് മനസ്സിലാക്കാം.
5. സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുളളിലാണെങ്കില്‍ മാത്രമെ റീഫണ്ട് ആനുകൂല്യം ലഭിക്കുകയുളളൂ.
6. റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങള്‍ കൈവശമുണ്ടായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (3 minutes ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (13 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (13 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (13 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (13 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (13 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (15 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (15 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (16 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (17 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (17 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (17 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (18 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (18 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (18 hours ago)

Malayali Vartha Recommends