Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

എല്ലാ വിസ നിരക്കുകളും പുനപ്പരിശോധിക്കും, കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ നിരക്ക് പുതുക്കിയേക്കും, ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി

20 DECEMBER 2024 04:44 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ പുതിയ റെസിഡൻസി നിയമത്തിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വിസ ഫീസ് അവരുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാണ് ഭരണകൂടം ആലോചിക്കുന്നത്. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി വ്യക്തമാക്കിയിരുന്നു. ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ ഫീസ് നിശ്ചയിക്കാൻ അധികൃതർ ആലോചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഒരു കമ്മിറ്റിക്ക് രൂപം നല്‍കും. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം. പുതിയ നിയമപ്രകാരം, റെസിഡന്‍സി വിസ, വിസ പുതുക്കല്‍, എന്‍ട്രി വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നത്. ജോലിക്കും ശമ്പളത്തിനും അനുസൃതമായ വിസ ഫീസ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള വിദഗ്ധ കമ്മിറ്റി താമസിയാതെ നിലവില്‍ വരും.

രാജ്യത്തിലെ നിലവിലെ നിയമം ആറ് ദശാബ്ദത്തിലേറെയായി രാജ്യത്ത് നിലവിലുള്ളതാണെന്നും അതില്‍ കാര്യമായ ഭേദഗതികളൊന്നും അതിനു ശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയ സംഭവവികാസങ്ങള്‍ക്കും മാറുന്ന കാലത്തിനും അനുസൃതമായി പുതിയ വിദേശ താമസ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നുവെന്നും അലി അല്‍ അദ് വാനി പറഞ്ഞു.ഫാമിലി വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്.

എന്നാല്‍ അതിനനുസരിച്ച് വിസ ഫീസിസും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട മന്ത്രിക്ക് അധികാരമുണ്ടായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കി. ഒരു കുവൈറ്റ് പൗരന്‍ ചില രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് എഴുപതും എണ്‍പതും കുവൈറ്റ് ദിനാര്‍ കൊടുക്കുന്നത് യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ല എന്നിരിക്കെ ഇത് അന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റെസിഡൻസി നിയമങ്ങളിൽ വരുത്തിയ കാതലായ മാറ്റങ്ങൾ കുവൈത്തിൽ ഉടൻ നടപ്പാക്കും. ഫാമിലി വിസിറ്റ് വിസയുടെ കാലാവധി ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി ഉയർത്തുന്നതാണ് പുതുതായി അംഗീകരിച്ച താമസ നിയമത്തിലൂടെ നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ആന്റ് നാഷണാലിറ്റി കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ് വാനി പ്രഖ്യാപിച്ച ഈ മാറ്റങ്ങൾ ഉടൻ നടപ്പിലാക്കും. കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

നവംബര്‍ 28-ന് ഒരു അമീരി ഉത്തരവ് പ്രകാരം നിലവില്‍ വന്ന പുതിയ വിദേശ താമസ നിയമം മുന്‍ നിയമത്തിന്റെ പോരായ്മകളും പഴുതുകളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് അദ് വാനി കൂട്ടിച്ചേർത്തു. നിയമം കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി പ്രദാനം ചെയ്യുകയും ശിക്ഷാ നടപടികളും പിഴകളും കര്‍ശനമാക്കുന്നതിലൂടെ വിസ വ്യാപാരത്തെ ചെറുക്കുകയും ചെയ്യുന്നു. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തെ അത് നിയന്ത്രിക്കുന്ന നിയമം, ഇരു കക്ഷികളുടെയും അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം പുതിയ നിയമം നടപ്പിലാക്കാനാണ് തീരുമാനമെന്നും അദ് വാനി പറഞ്ഞു. ഏഴ് അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദേശ റസിഡന്‍സി നിയമം. പൗരന്മാരുടെയും താമസക്കാരുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന നിരവധി ഭേദഗതികളും അപ്ഡേറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (5 minutes ago)

ആഘോഷവുമായി രാജ്യം  (12 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (16 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (35 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (45 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends