Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

എല്ലാം ഞൊടിയിടയിൽ, ദുബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ ഇനി നാല് മിനിറ്റിൽ താഴെ മതി, യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി, വരും ദിവസങ്ങളിലെ വൻ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചു...!!

24 DECEMBER 2024 12:04 AM IST
മലയാളി വാര്‍ത്ത

സീസൺ സമയങ്ങളിൽ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. ഇനി വരാൻ പോകുന്ന ദിവസങ്ങൾ ദുബൈ വിമാനത്താവളത്തെ സംബന്ധിച്ച് വൻ തിരക്കുപിടിച്ച് ദിവസങ്ങളാണ്. തിരക്ക് നിയന്ത്രിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ അതിന്യൂതന സങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ഇനി യാത്രക്കാർക്ക് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിന് അധികം സമയം പാഴാക്കാതെ നാല് മിനിറ്റിൽ താഴെയായി ചുരുക്കുന്നതിന് സ്മാർട്ട് ഐ ഡിക്ലയർ ആപ്പും കസ്റ്റംസ് അവതരിപ്പിച്ചു.

റെഡ് ചാനലിൽ കസ്റ്റംസ് ക്ലിയറൻസ് സമയം ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറൻസിന് മുൻപുള്ള നടപടിക്രമങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി അറിയിക്കാൻ ഇതുവഴി സാധിക്കുന്നു. ദുബായ് കസ്റ്റംസ് വെബ്‌സൈറ്റായ dubaicustoms.gov.ae വഴി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു, യാത്രക്കാർക്ക് എന്ത് കൊണ്ടുവരാം, നിരോധിത ഇനങ്ങൾ, ഡ്യൂട്ടി-ഫ്രീ ഇളവുകൾ, അധിക ബാഗേജ് നയങ്ങൾ എന്നിവ വിശദീകരിക്കുന്ന കസ്റ്റംസ് ഗൈഡ് ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ‌ ലഭ്യമാണ്.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ വമ്പൻ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇൻറർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായും കസ്റ്റംസ് അറിയിച്ചു.യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതുപോലെ വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഡിസംബർ 13 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 52 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നത്. ആഘോഷ സീസണിൽ ശരാശരി 274,000 പേർ ദിവസേന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാറുണ്ട്. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ, യാത്രകൾ നേരത്തെ തന്നെ തീരുമാനിക്കണമെന്നും യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു. ഏത് വെല്ലുവിളികളെയും നേരിടാൻ ഡ്യൂട്ടി ടീമുകൾ, ബിൽഡിങ് മാനേജർമാർ, ടീം ലീഡർമാർ എന്നിവർ തമ്മിലുള്ള ആശയവിനിമയം 24 മണിക്കൂറും തുടരും. പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി മാനേജർമാർ, ഇൻസ്പെക്ഷൻ ഡയറക്ടർമാർ, ടീം ലീഡർമാർ എന്നിവരുടെ ഓൺ-ഗ്രൗണ്ട് സന്ദർശനങ്ങൾ അവധി ദിവസങ്ങളിലും പ്രത്യേക അവസരങ്ങളിലും നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രാ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തിരക്കിൽ നിന്ന് ഒരുപരിധിവരെ ഒഴിവാകാം. യാത്രക്കായി തയ്യാറെടുക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

ചെക്ക് ഇൻ, എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് ഹോം ചെക്ക് ഇൻ, ഏർലി ചെക്ക് ഇൻ, സിറ്റി ചെക്ക് ഇൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. മറ്റ് എയർലൈനുകളിലെ യാത്രക്കാർ യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം.

ബാഗേജ്, ലോഹ വസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവ ഹാൻഡ് ലഗേജിൽ സൂക്ഷിക്കണമെന്നും ലിക്വിഡ്, ഏറോസോൾസ്, ജെൽ എന്നിവ കൊണ്ടുപോകുന്നതിലുള്ള നിയമങ്ങൾ പാലിക്കുക. അനുവദനീയമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, പവർ ബാങ്കുകൾ, സ്പെയർ ബാറ്ററികൾ എന്നിവ ചെക്ക്-ഇൻ ലഗേജിൽ നിരോധിച്ചിട്ടുണ്ട്, ഇവ ഹാൻഡ് ലഗേജിൽ കൊണ്ടുപോകുക. യാത്രാ രേഖകൾ, കൊണ്ടുപോകേണ്ട അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കി വെക്കുക.ബാഗേജ് അലവൻസുകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും എയർലൈൻറെ മാർഗനിർദ്ദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യുക. വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ യാത്രക്കാരെ മാത്രമെ ടെർമിനലിനുള്ളിൽ പ്രവേശിപ്പിക്കൂ. 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (1 hour ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (1 hour ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (1 hour ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (2 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (2 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (4 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (4 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (5 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (5 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (6 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (6 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (6 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (7 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (7 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (7 hours ago)

Malayali Vartha Recommends