Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

പ്രവാസികള്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം, യുഎഇയിലെ എല്ലാ എമിറേറ്റുകളിലും തൊഴിലാളികൾക്കായി പുതുവർഷ രാവിൽ പ്രത്യേക ആഘോഷ പരിപാടികൾ ഒരുക്കി ഭരണകൂടം, ലേബര്‍ ക്യാംപുകളിലും ആഘോഷ പരിപാടികള്‍..!!!

28 DECEMBER 2024 02:59 PM IST
മലയാളി വാര്‍ത്ത

പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2025നെ വളരെ പ്രതിക്ഷയോടെ ആണ് പ്രവാസികൾ വരവേൽക്കാൻ ഒരുങ്ങുന്നത്. നിരവധി പ്രവാസികൾ തൊഴിലെടുക്കുന്ന യുഎഇയിൽ ഇത്തവണ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂടും. ആഘോഷങ്ങളിൽ പ്രവാസികളെയും ചേർത്തു പിടിക്കുകയാണ് യുഎഇ ഭരണകൂടം. രാജ്യത്തെ എല്ലാ എമിറേറ്റുകളിലുമുള്ള തൊഴിലാളികൾക്കായി പ്രത്യേക ആഘോഷ പരിപാടികളാണ് ഭരണകൂടം ഇത്തവണ ഒരുക്കിയിരിക്കുന്നത്.

വിവിധ മത്സരങ്ങൾ, ലൈവ് ഷോകൾ പ്രവാസികള്‍ക്ക് വിവിധ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഉതകുന്ന റാഫിള്‍ നറുക്കെടുപ്പുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ കമ്പനികള്‍ ജീവനക്കാര്‍ക്കായി വ്യത്യസ്ത ലേബര്‍ ക്യാംപുകളിലും പുതുവത്സരാഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. മറ്റു നിരവധി സര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും സഹകരിച്ചാണ് പ്രവാസി തൊഴിലാളികള്‍ക്കായി ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

പുതുവത്സര രാവിൽ പ്രവാസി സമൂഹത്തിന് കൂടി ആസ്വദിക്കാനും ആഘോഷിക്കാനും അവസരം നൽകുന്നതിന് ഭാഗമായിയാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് യുഎഇ മാനവ വിഭവ ശേഷി എമിറേറൈസേഷൻ മന്ത്രാലയം അറിയിച്ചു. ഈ ആഘോഷങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ensureeventsnye.com സന്ദര്‍ശിച്ച് തങ്ങളുടെ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മത്സര പരിപാടികളിലും മറ്റു ഇവന്‍റുകളിലും പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ 10 സ്ഥലങ്ങളിലായാണ് പ്രവാസി ജീവനക്കാര്‍ക്കായി പ്രത്യേക പുതുവത്സര ആഘോഷ പരിപാടികള്‍ നടക്കുക. അല്‍ എസ്‌കാന്‍ അല്‍ ജമാ, ലബോട്ടല്‍ വര്‍ക്കേഴ്‌സ് വില്ലേജ്, എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം, ഫുജൈറ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനി, തസമീം വര്‍ക്കേഴ്‌സ് സിറ്റി, അല്‍ സലാം ലിവിംഗ് സിറ്റി, ഹമീം വര്‍ക്കര്‍ സിറ്റി, ഖാന്‍സാഹെബ് കോണ്‍ട്രാക്ടിംഗ്, ഡല്‍സ്‌കോ സിറ്റി, അല്‍ ജിമി വര്‍ക്കര്‍ വില്ലേജ്, സവാഇദ് റെസിഡന്‍ഷ്യല്‍ സിറ്റി ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളാണ് തൊഴിലാളികളുടെ താമസ ഇടങ്ങള്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പ്രത്യേക സ്പോര്‍ട്സ് ടൂര്‍ണമെന്‍റുകള്‍ മുതല്‍ ലൈവ് എന്റര്‍ടെയ്ന്‍മെന്‍റ് ഷോകള്‍ വരെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുതുവത്സരം പ്രമാണിച്ച് അരങ്ങേറുക. മിക്ക പരിപാടികളും വിവിധ കലാ കായിക മത്സരങ്ങളോടെയാണ് ആരംഭിക്കുക. തുടര്‍ന്ന് സാംസ്‌കാരിക പ്രകടനങ്ങളും പാട്ടുകളും നൃത്തങ്ങളും ലൈവ് ഷോകളും അവതരിപ്പിക്കും.

2025ലെ ആഘോഷങ്ങളില്‍ ദുബായിലെ 36 സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കും. പ്രധാന സൈറ്റുകളില്‍ ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്, ബാബ് അല്‍ ഷംസ് ഡെസേര്‍ട്ട് റിസോര്‍ട്ട്, അറ്റ്‌ലാന്റിസ് ദി റോയല്‍, അല്‍ മര്‍മൂം ഒയാസിസ്, എക്‌സ്‌പോ സിറ്റി, ദുബായ് ഫ്രെയിം, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് ഉള്‍പ്പെടെയാണിത്. സുരക്ഷ ഉറപ്പാക്കാന്‍, ദുബായ് പോലീസ് 8,530 ഉദ്യോഗസ്ഥരെയും 1,145 പട്രോളിംഗുകളെയും വിന്യസിക്കും.

33 മറൈന്‍ റെസ്‌ക്യൂ ബോട്ടുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ പിന്തുണയുമുണ്ട്. ആറ് മൊബൈല്‍ ഓപ്പറേഷന്‍ റൂമുകള്‍ എമിറേറ്റിലുടനീളം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ദുബായ് പോലീസുമായി സഹകരിക്കാനും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും മേജര്‍ ജനറല്‍ അല്‍ മന്‍സൂരി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends