Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

1,200 ദിനാർ മുതൽ 2,000 ദിനാർവരെ, കുവൈത്തിൽ പുതിയ നിയമപ്രകാരം റെസിഡൻസി ലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി, ജനുവരി 5 മുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും...!!!

02 JANUARY 2025 10:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കുവൈത്തിൽ 60 വർഷമായി തുടർന്നിരുന്ന റെസിഡൻസി നിയമത്തിൽ സമഗ്രമായ മാറ്റം വരുത്തി അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത് ഈ അടുത്തിടെയാണ്. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ റെസിഡൻസി ലംഘനത്തിനുള്ള പിഴകൾ കുവൈറ്റ് പുതുക്കിയിരിക്കുകയാണ്.

വിസ നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ ഘടന പ്രകാരം റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറുമാണ് പിഴ. റെസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ ആവർത്തിക്കപെടാതെ ഇരിക്കാനുമാണ് പുതുക്കിയ പിഴ നിരക്ക് കൊണ്ടുവന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ നിയമപ്രകാരം കൊണ്ടുവന്നിട്ടുള്ള പിഴ നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, വിസിറ്റ് വിസയിലെത്തിയവർ കാലാവധി കഴിഞ്ഞ് രാജ്യത്ത് അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 10 ദിനാർ വീതം പിഴ അടയ്ക്കണം. താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴ ചുമത്താൻ കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതോടെയാണിത്. ജനുവരി അഞ്ചുമുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും.

തൊഴിൽ വിസ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കിയിട്ടുണ്ട്. പരമാവധി പിഴ 1,200 ദിനാർ ആയിരിക്കും. ആർട്ടിക്കിൾ 17, 18, 20 റെസിഡൻസി റദ്ദാക്കലുകൾ വൈകുന്ന കേസുകളിൽ ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദിനാറാണ് പുതുക്കിയ പിഴ. അതിനുശേഷം പ്രതിദിനം നാലു ദിനാറായി ഉയരും. പരമാവധി പിഴ 1,200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. താത്കാലിക താമസ കാലാവധി കഴിഞ്ഞ പ്രവാസികൾക്കും അല്ലെങ്കിൽ താമസ കാലാവധി അവസാനിച്ച ശേഷം വിസ പുതുക്കാനോ രാജ്യം വിടാനോ വിസമ്മതിച്ചവർക്കും പുതിയ പിഴകൾ ബാധകമാണ്.

ഇത് കൂടാതെ നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കുള്ള പിഴ ആദ്യ മാസത്തേക്ക് രണ്ട് ദിനാറും തുടർന്നുള്ള മാസങ്ങളിൽ നാലു ദിനാറുമാക്കി പുതുക്കി. ജനിച്ച് നാലു മാസത്തെ ഗ്രേസ് പിരീഡിന് ശേഷമാണ് പിഴ ആരംഭിക്കുക. ഇതിലെ പരമാവധി പിഴ 2,000 ദിനാർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങളുടെ കാര്യത്തിൽ താൽക്കാലിക റെസിഡൻസി കാലാവധി കഴിഞ്ഞോ രാജ്യത്തുനിന്ന് പുറത്തുകടക്കുന്നതിനുള്ള നോട്ടീസിലെ കാലാവധി കഴിഞ്ഞോ രാജ്യത്ത് തുടർന്നാൽ പ്രതിദിനം രണ്ട് ദിനാർ ആണ് പിഴ. പരമാവധി പിഴ 600 ദിനാറും ആണ്.

അതേസമയം, പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വിസ ഫീസ് തൊഴിലാളിയുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാണ് ഭരണകൂടം ആലോചിക്കുന്നത്. പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തും. ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം. പുതിയ നിയമപ്രകാരം, റെസിഡന്‍സി വിസ, വിസ പുതുക്കല്‍, എന്‍ട്രി വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും.

പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നത്. ജോലിക്കും ശമ്പളത്തിനും അനുസൃതമായ വിസ ഫീസ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കാൻ വിദഗ്ധ കമ്മിറ്റിക്കാണ് ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (11 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (27 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

Malayali Vartha Recommends