Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..

ഇഖാമയ്ക്ക് പുതുക്കിയ ഫീസ് നിരക്ക്, പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ വിസ ഫീസ് പുതുക്കി സൗദി, ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ...!!!

04 JANUARY 2025 06:57 PM IST
മലയാളി വാര്‍ത്ത

പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ പ്രവാസികൾക്കുള്ള വിസ ഫീസ് പുതുക്കിയിരിക്കുകയാണ് സൗദി. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ ബിസിനസ് പ്ലാറ്റ്ഫോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്തു. സൗദിയിലെ പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ നല്‍കുന്നതിനുള്ള പുതുക്കിയ ഫീസ് 51.75 റിയാലാണ്. ഒരു ജീവനക്കാരനെക്കുറിച്ച് റിപ്പോര്‍ട്ട് അഭ്യര്‍ഥിക്കുന്നതിനുള്ള പുതുക്കിയ ഫീസ് 28.75 റിയാലും പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 69 റിയാലും നല്‍കണം.

എക്സിറ്റ്, റീഎന്‍ട്രി വിസ നീട്ടുന്നതിനുള്ള പുതുക്കിയ ഫീസ് 103.5 റിയാലാണ്. ഫൈനല്‍ എക്സിറ്റ് പുതുക്കുന്നതിനുള്ള പുതുക്കിയ ഫീസ് 70 റിയാലായി നിജപ്പെടുത്തി. അതിനിടെ, സ്പോണ്‍സര്‍ എന്ന പദം ഉപയോഗിക്കരുതെന്നും തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ ദാതാവ് എന്ന വാക്ക് ഉപയോഗിക്കണമെന്നും വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 'തൊഴിലാളി' എന്നതിന്റെ നിര്‍വചനം തൊഴിലുടമയുടെ കീഴില്‍ വേതനത്തിന് പകരമായി ജോലി ചെയ്യുന്ന വ്യക്തി എന്നാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് 1000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍. ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്നാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചിട്ടുള്ളത്. പ്രവാസികളുടെ ഇഖാമ അബ്ഷര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പുതുക്കാവുന്നതാണ്. അബ്ഷര്‍ പ്ലാറ്റ്‌ഫോം വ്യക്തികളെ അവരുടെ പെര്‍മിറ്റ് പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ കാലതാമസമുണ്ടായാല്‍ ആദ്യം 500 റിയാല്‍ പിഴ ചുമത്തും. പുതുക്കല്‍ വീണ്ടും വൈകിയാല്‍ പിഴ 1000 റിയാലായി ഉയരും.

കൂടാതെ അബ്ഷര്‍ പ്ലാറ്റ്‌ഫോം നിരവധി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തി മുങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ വിസ നല്‍കിയ വ്യക്തികളെ പ്രാപ്തരാക്കുന്ന പുതിയ സേവനം അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അബ്ഷര്‍ പ്ലാറ്റ്‌ഫോം അഞ്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ അനുസരിച്ച്, ഹാജരാകാത്തയാളുടെ വിസ വ്യക്തിഗത അല്ലെങ്കില്‍ കുടുംബ വിസയായി തരംതിരിക്കുന്ന ഒരു സന്ദര്‍ശന വിസയായിരിക്കണം.

കൂടാതെ സന്ദര്‍ശന വിസ കാലഹരണപ്പെട്ട തീയതി മുതല്‍ 7 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. വിസയുടെ കാലാവധി കഴിഞ്ഞ് 14 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ല. കൂടാതെ സന്ദര്‍ശന വിസയുടെ നില കാലഹരണപ്പെട്ട ഒന്നായിരിക്കണം. ഓരോ സന്ദര്‍ശകനും ഒരു പ്രാവശ്യം മാത്രമേ റിപ്പോര്‍ട്ട് നല്‍കൂ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം അത് റദ്ദാക്കാന്‍ കഴിയില്ലന്നും വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

അതേസമയം, സൗദിയിലെ ആകെ ജനസംഖ്യ ഏകദേശം 3.22 കോടി ആണെന്നാണ് 2024ലെ സെന്‍സസ് റിപ്പോര്‍ട്ട്. ഇതില്‍ 1.34 കോടി ജനങ്ങളും വിദേശികളാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 41.5% വരുമിത്. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലും സൗദി അറേബ്യ സമീപകാലത്ത് വലിയ പരിഷ്‌കരണങ്ങള്‍ നടത്തുകയും നിയമങ്ങള്‍ ഉദാരമാക്കുകയും ചെയ്തിരുന്നു. അവധിക്ക് നാട്ടില്‍ പോയവര്‍ അല്ലെങ്കില്‍ റീ എന്‍ട്രി വിസക്കാര്‍ യഥാസമയം തിരിച്ചുവന്നില്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് സൗദി പിന്‍വലിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (2 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (2 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (2 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (3 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (3 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (5 hours ago)

KOZHIKODE അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ  (5 hours ago)

പാലക്കാട് വാഹനാപകടത്തില്‍ അമ്മയും മകനും ദാരുണാന്ത്യം...  (6 hours ago)

പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (6 hours ago)

കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...  (7 hours ago)

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (7 hours ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (7 hours ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (8 hours ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (8 hours ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (8 hours ago)

Malayali Vartha Recommends