Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സൗജന്യ ടിക്കറ്റ് തലവരമാറ്റി, അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി യുവാവിന് ഒറ്റയടിക്ക് കിട്ടിയത് 70 കോടി, വമ്പൻ ഭാ​ഗ്യമെത്തിയത് 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിന്...!!!

05 JANUARY 2025 10:44 PM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ് ടിക്കറ്റിൽ കോടികൾ വാരിക്കൂട്ടുകയാണ് മലയാളികൾ. പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ ബിഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ 30 മില്യൺ ദിർഹം അതായത് ഏകദേശം 70 കോടി രൂപ സ്വന്തമാക്കിയത് ബഹ്‌റൈനിൽ നഴ്സായ മനു മോഹൻ ആണ്.   ആറ് വർഷമായി മുടങ്ങാതെ സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് മനു. ഇത്തവണ 70 കോടിക്ക് അർഹമായ ടിക്കറ്റ് 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് എടുത്തത്. സമ്മാന തുക ഇവരുമായി പങ്കിടും.

രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച ഒരു സൗജന്യ ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്. ഡ്യൂട്ടിക്കിടെയാണ് മനുവിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. ഏഴു വർഷത്തോളം ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു, ഡിസംബർ 26ന് വാങ്ങിയ 535948 എന്ന നമ്പർ ടിക്കറ്റിലാണ് 70 കോടി രൂപയുടെ ജാക്ക്പോട്ട് ഒളിഞ്ഞിരുന്നത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും നറുക്കെടുപ്പ് വേദിയിൽ നിന്ന് മനു മോഹനനെ വിളിച്ചപ്പോൾ സന്തോഷ വാർത്ത വിശ്വസിക്കാനവാവാതെ അദ്ദേഹം വീണ്ടും വീണ്ടും ചോദിച്ചു. പിന്നീട് ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു.

എനിക്കും കുടുംബത്തിനും ഈ വിജയം വലുതാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമായി. സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടതെന്ന് മനു പറഞ്ഞു. ഗ്രാൻഡ് പ്രൈസ് നേടുക എന്ന സ്വപ്നത്തോടെ ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങി. ഇനിയും റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നത് തുടരും. വാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും ഇതിലൂടെ സാധിക്കുമെന്നും മനു പറഞ്ഞു. കഴിഞ്ഞ മാസവും ഗ്രാന്റ് പ്രൈസ് മലയാളിക്ക് തന്നെയായിരുന്നു. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇത്തവണത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.

2024 വർഷത്തെ അവസാന ഇ-ഡ്രോയിൽ ഒരു മില്യൺ ദിർഹം സ്വന്തമാക്കിയതും യുഎഇയിൽ താമസിക്കുന്ന മലയാളിയായ ജോർജിന ജോർജ് ആണ്. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ഗെയിമിൽ പങ്കെടുത്തിരുന്ന ജോർജിന ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം ലഭിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കരുതും. വിജയം നൽകിയത് പുതിയ ആത്മവിശ്വാസമാണ്. ബിഗ് ടിക്കറ്റിൽ ഇനിയും പങ്കെടുക്കുമെന്നും ജോർജിന പറഞ്ഞു.

പുതുവർഷത്തിലും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നിരവധി അവസരങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഈ മാസം 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും.

20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയാണ് നേടാനാകുക. വാഹന പ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae എന്ന വെബ്സൈറ്റോ അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends