Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല, നിരക്ക് നിശ്ചയിക്കാൻ ഇനിമുതൽ പുതിയ സംവിധാനം, പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും...!!!

05 JANUARY 2025 11:05 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി കെട്ടിട വാടക നിരക്ക് നിശ്ചയിക്കാൻ പുതിയ സമ്പ്രദായം. ഇനിമുതൽ ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല. പൊതുവേ മറ്റ് എമിറേറ്റുകളെക്കാൾ ദുബായിൽ വാടക നിരക്ക് കൂടുതലാണ്. എന്നാൽ ഇനി മുതൽ കെട്ടിട വാടക നിരക്ക് നിശ്ചയിക്കുക ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ദുബായിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റിങ്ങിന് ആനുസൃതമായി മാത്രമാണ് ഇനി മുതല്‍ കെട്ടിട വാടക നിശ്ചയിക്കാനും വര്‍ധിപ്പിക്കാനുമുള്ള അനുമതി.

ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെൻ്റിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം സിഇഒ മാജിദ് അല്‍ മര്‍റിയാണ് പുതിയ വാടക സംവിധാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പുതിയ റെൻ്റല്‍ ഇന്‍ഡക്‌സ് കെട്ടിട ഉടമകള്‍ക്കും അതേപോലെ വാടകക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഗുണകരമാകും. ഇതുപ്രകാരം കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍, അത് സ്ഥിതി ചെയ്യുന്ന പ്രദേശം, കെട്ടിടത്തിൻ്റെ വലിപ്പം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാവും കെട്ടിടങ്ങള്‍ റേറ്റിംഗ് നിശ്ചയിക്കുക. പഴയ കെട്ടിടങ്ങള്‍ കാലോചിതമായി പുതുക്കിപ്പണിതാല്‍ മാത്രമേ ദുബായില്‍ ഇനി വാടക വര്‍ധിപ്പിക്കാന്‍ കഴിയൂ.

നിലവില്‍ കെട്ടിടത്തിൻ്റെ ഗുണനിലവാരം വര്‍ഷത്തില്‍ ഒരിക്കലാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ തത്സമയം പരിഷ്‌ക്കരിച്ചു കൊണ്ടേയിരിക്കുമെന്നും മാജിദ് അല്‍ മര്‍റി പറഞ്ഞു. ഏതെങ്കിലും ഏജന്‍സിയോ സ്ഥാപനമോ അല്ല കെട്ടിടങ്ങളുടെ വാടക സൂചിക കണക്കാക്കുക എന്നതാണ് ഇതിൻ്റെ സവിശേഷത. മറിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയായിരിക്കും ഇത് തയ്യാറാക്കുക. താമസക്കാര്‍ക്കും ഭൂവുടമകള്‍ക്കും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ വെബ്സൈറ്റ് വഴി വാടക സൂചിക അറിയാന്‍ കഴിയും.

സാങ്കേതികവും ഘടനാപരവുമായ സവിശേഷതകള്‍, അറ്റകുറ്റപ്പണികളുടെ ഗുണനിലവാരം, കെട്ടിടത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം, അതിൻ്റെ മൂല്യം, പരിപാലനം, ശുചിത്വം, പാര്‍ക്കിങ് തുടങ്ങിയ ലഭ്യമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിലവാരം എന്നിവയുള്‍പ്പെടെ സമഗ്രമായ ഒരു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഓരോ കെട്ടിടവും വിലയിരുത്തുന്നത്. ഓരോ വസ്തുവിൻ്റെയും യഥാര്‍ത്ഥ ഗുണനിലവാരവും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന വാടക മൂല്യങ്ങളുടെ കൃത്യവും ന്യായവുമായ നിര്‍ണ്ണയം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും എന്ന കാര്യം ഉറപ്പാണ്. ചില കെട്ടിടങ്ങളുടെ വാടക കുറയുകയും ചിലത് കൂടുകയും ചെയ്യും. നിലവിൽ ദുബായിൽ പഴയ കെട്ടിങ്ങളിൽ താമസിക്കുന്നവർക്ക് വാടക നിരക്ക് കുറയും. തുടക്കത്തില്‍ താമസ സമുച്ചയങ്ങളെയാണ് പുതിയ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി.

വിപണി മൂല്യം, പ്രദേശത്തിൻ്റെ പ്രാധാന്യം, കെട്ടിടത്തിലെ സൗകര്യം, സുരക്ഷ തുടങ്ങി 60 ഘടകങ്ങള്‍ പരിശോധിച്ചാണ് കെട്ടിടങ്ങളെ തരംതിരിക്കുകയെന്ന് മാജിദ് അല്‍ മര്‍റി പറഞ്ഞു. ഇവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് ഒന്നു മുതല്‍ അഞ്ച് വരെ സ്റ്റാര്‍ റേറ്റിങ് നല്‍കും. ദുബായിലെ സ്വതന്ത്ര വ്യാപാര മേഖല, സ്‌പെഷ്യല്‍ ഡെവലപ്‌മെൻ്റ് സോണുകള്‍ തുടങ്ങിയവയ ഉള്‍പ്പെടെ ദുബായിലെ എല്ലാ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും വാടക സൂചിക പ്രകാരമുള്ള റേറ്റിങ് ബാധകമാണ്.

മാത്രമല്ല, പുതിയ റെൻ്റല്‍ ഇന്‍ഡക്‌സിൻ്റെ ഭാഗമായി മോഡല്‍ ടെനൻ്റ് ക്ലാസിഫിക്കേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഇതിലൂടെ കെട്ടിടം വാടക്കക്കെടുക്കുന്നവരുടെ വിശദ വിവരങ്ങൾ പരിശോധിക്കും. മുമ്പ് വാടക കരാര്‍ ലംഘിച്ചവരാണോ, വാടക അടക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കെട്ടിട ഉടമകള്‍ക്ക് തിരിച്ചറിയാനാവും. ഇജാരി ക്രെഡിറ്റ് റേറ്റിങ് വഴിയാണ് ഇത് സാധ്യമാവുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends