Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അന്താരാഷ്ട്ര യാത്രക്കാരുടെ ഈ വിവരങ്ങൾ 24 മണിക്കൂർ മുൻപേ നൽകണം, വിമാനക്കമ്പനികൾക്ക് ഇന്ത്യൻ കസ്റ്റംസിന്റെ കർശന നിർദ്ദേശം, വിവരം നൽകുന്നത് ലംഘിച്ചാൽ പിഴ ഈടാക്കും, ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം

10 JANUARY 2025 02:36 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ തലവേദനയായി ഇന്ത്യൻ കസ്റ്റംസിന്റെ നിർദ്ദേശം. യാത്രകൾക്ക് 24 മണിക്കൂർ മുൻപേ യാത്ര ചെയ്യുന്നവരുടെ വിശദവിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഏപ്രിൽ മുതൽ ഇവ കർശനമായി നടപ്പാക്കി തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. യാത്ര ചെയ്യുന്ന ആളുടെ പേര്, ഇമെയിൽ ഐഡി ഫോൺ നമ്പർ, പെയ്മെൻറ് രീതി, എന്നിവ വിമാന കമ്പനികൾ കൈമാറണം എന്നാണ് നിർദ്ദേശം. വിവരം നൽകുന്നത് ലംഘിച്ചാൽ വിമാനക്കമ്പനികൾ പിഴ നൽകണമെന്നതിനാൽ പലരുടെയും യാത്ര മുടങ്ങാനും നീളാനും ഇടയാക്കും.

എന്നാൽ പുതിയ നിർദ്ദേശത്തിൽ സാധാരണക്കാരായ പ്രവാസികളെല്ലാം വളരെ ആശങ്കയാണ്. മിക്കവരും സാധാരണ തൊഴിലാളികളാണ്. ഇമെയിൽ ഐഡി, പെയ്മെൻറ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാവാൻ ഇടയില്ല. ഇമെയിൽ ഐഡി ഉണ്ടെങ്കിൽ തന്നെയും മറ്റുള്ളവയിലെ അറിവില്ലായ്മ കൂടിയ ആകുന്നതോടെ പലരുടെയും യാത്ര മുടങ്ങാൻ ഇത് കാരണമാകും. കൂടാതെ ഇമെയിൽ ഐഡി പെയ്മെൻറ് രീതികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുന്നത് സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. മാത്രമല്ല പെട്ടെന്ന് വേണ്ടിവരുന്ന യാത്രകളെ ഇത് ബാധിക്കും.

നാട്ടിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് തടസ്സം ആകും. 24 മണിക്കൂറും മുൻ വിവരങ്ങൾ നൽകാൻ പലർക്കും സാധിക്കണമെന്നില്ല. ഇന്ത്യൻ കസ്റ്റംസിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക അറിയിച്ച് പ്രവാസി സംഘടനകൾ രംഗത്തെത്തി. ഇത് സ്വകാര്യത ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി.

കർശനമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ തീരുമാനത്തിൽ ഇളവ് അനുവദിക്കണം എന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടികൾ ലളിതമാക്കണമെന്നും സ്വകാര്യതലംഘനം ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൂടാതെ ശേഖരിക്കുന്ന വിവരങ്ങൾ കുറയ്ക്കാനും.നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗരേഖകൾ തൊഴിലാളികളെ കണക്കിലെടുത്ത് ലഘൂകരിക്കണം. ഇമെയിൽ ഐ.ഡി , പേമെന്റ് രീതികൾ ഇല്ലാത്തവർക്ക് വിവരം നൽകാനുള്ള വഴി ലളിതമാക്കണം. സുരക്ഷയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യം.

24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകാനാകില്ല. അടിയന്തര യാത്രകളെ ഒഴിവാക്കണമെന്നും മാർഗരേഖകൾ തൊഴിലാളികളെ കണക്കിലെടുത്ത് ലഘൂകരിക്കണം. ഇമെയിൽ ഐ.ഡി , പേമെന്റ് രീതികൾ ഇല്ലാത്തവർക്ക് വിവരം നൽകാനുള്ള വഴി ലളിതമാക്കണം. സുരക്ഷയിൽ വിട്ടുവീഴ്ച്ച ചെയ്യാതെത്തന്നെ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, ബ്യൂറൊ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അടുത്തിടെ ഹാൻഡ് ബാഗേജ് നയത്തിൽ പുതിയമാറ്റങ്ങൾ വരുത്തിയിരുന്നു. യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധിക ബാഗേജുണ്ടെങ്കിൽ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം.

വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെസെന്റീമീറ്റർ അതായത് 21.6 ഇഞ്ച് ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല. ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും. അതിനാൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends