Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അറബ് രാജ്യങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച് വ്ലോഗർ, വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ വിധിച്ച് കുവൈത്ത്

13 JANUARY 2025 11:34 PM IST
മലയാളി വാര്‍ത്ത

അറബ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് താമസക്കാരായാലും സ്വദേശികളായാലും പെരുമാറണമെന്ന് വളരെ നിർബന്ധമുള്ള കാര്യമാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടായാൽ ജയിൽ ശിക്ഷ കനത്ത പിഴ, നാടുകടത്തൽ എന്നിവയാണ് നടപടി. സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റ് ചെയ്യാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ അറബ് രാജ്യങ്ങളെ തൊട്ട് കളിച്ചാൽ പണിപിന്നാലെ വരും. സമൂഹമാധ്യങ്ങളിലൂടെ എന്തും എഴുതിവിടാമെന്ന് ഇനി ആരും കരുതേണ്ട. അറബ് രാജ്യങ്ങളായ കുവൈത്തിനെയും സൗദിയെയും യുഎഇയേയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വിദേശിയായ വ്ലോഗർക്കുമേൽ കടുത്ത നടപടി എടുത്തിരിക്കുകയാണ്.

എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഗൾഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശങ്ങൾ പ്രതി പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ദേശസുരക്ഷ സംബന്ധിച്ച് കുറ്റങ്ങൾ ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. ബ്ലോഗറുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ഒരു സിറിയൻ ബ്ലോഗർക്കാണ് ഇത്തരത്തിൽ കടുത്ത നടപടി നേരിടേണ്ടി വന്നത് എന്ന വിവരം മാത്രമാണ് പുറത്തുവന്നത്. പ്രവാസികൾക്കും ഇതൊരു മുന്നറിയിപ്പാണ്. അറബ് രാജ്യങ്ങളെ സമൂഹമാധ്യങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കണ്ടെന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നേരിടേണ്ടി വരുന്ന നടപടികളെ കുറിച്ച് മനസിലാക്കണം.

അതേസമയം വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് യുഎഇ. തീവ്രവാദം, വിദ്വേഷപ്രചരണം, വിവേചനം എന്നിവ രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമപരിഷ്‌കാരവുമായി യുഎഇ രംഗത്തെത്തിയത്. പുതിയ നിയമമനുസരിച്ച് വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്ക് 5,00,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ഒരുവര്‍ഷം തടവും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷയുറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തി. യുഎഇ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ വിദ്വേഷ പ്രസംഗം പ്രോത്സാപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends