Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലേക്ക് കുറച്ച് അധിക സാധനങ്ങൾ പായ്ക്ക് ചെയ്തോളൂ, യാത്രക്കാർക്കുള്ള ബാഗേജ് അലവൻസ് കൂട്ടി എയർ അറേബ്യ, കൈയ്യിൽ ഇനി രണ്ട് ബാഗുകൾ കരുതാം...!!!

15 JANUARY 2025 10:36 PM IST
മലയാളി വാര്‍ത്ത

യാത്രക്കാർക്ക് ഇനി ഹാൻഡ് ബാഗേജിൽ അധിക സാധനങ്ങൾ കൂടി ഉൾപ്പെടുത്താനാകും വിധം ബാഗേജ് അലവൻസ് കൂട്ടി ബജറ്റ് എയർലൈൻ നിങ്ങൾ യാത്ര ചെയ്യുന്നത് എയർ അറേബ്യയിൽ ആണെങ്കിൽ കയ്യിൽ കരുതാവുന്നവയിൽ രണ്ട് ബാഗുകളിലായി 10 കിലോ കൊണ്ടുപോകാം. 10 കിലോയിൽ ഹാൻഡ് ബാഗിന് പുറമേ ഒരു പേഴ്സണൽ ബാഗ് കൂടി അനുവദിക്കും. ബാക്ക് പാക്ക്,ബ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണിത്. രണ്ട് ബാഗുകളും 10 കിലോയിൽ കൂടരുത്. ഇതിന് പുറമേ കുട്ടികൾ കൂടെയുണ്ടെങ്കിൽ മൂന്നു കിലോ കൂടി അധികം അനുവദിക്കും.

ഹാൻഡ് ബാഗിൻ്റെ ഭാരപരിധി മറ്റ് വിമാനക്കമ്പനികളിൽ ഏഴ് കിലോയാണ്. ആ സ്ഥാനത്താണ് എയർ അറേബ്യ ബാഗേജ് അലവൻസ് 10 കിലോയാക്കി ഉയര്‍ത്തിയിരിക്കുന്നത്. യുഎഇയിലെ മറ്റ് വിമാന കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ് എന്നിവയില്‍ ഹാന്‍ഡ് ബാഗേജ് പരിധി 7 കിലോയാണ്. അതിനാൽ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് എയർ അറേബ്യയുടെ ഈ തീരുമാനം. നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു.

ഹാന്‍ഡിലുകള്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവയടക്കം 55സെ.മി x 40സെ.മി x 20സെ.മി എന്നതാണ് കാരി-ഓൺ ബാഗിന്‍റെ പരമാവധി വലിപ്പം. വ്യക്തിഗത സാധനങ്ങളടങ്ങുന്ന രണ്ടാമത്തെ ബാഗിന്‍റെ വലിപ്പം 25സെ.മി x 33സെ.മി x 20സെ.മി ആകണം. യാത്രക്കാരുടെ സീറ്റിന് മുമ്പിൽ വെക്കാവുന്ന രീതിയിലുള്ള ബാഗ് ആകണം.

ഇത് കൂടാതെ ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തിയിരുന്നു. ഇക്കണോമി ക്ലാസിൽ നിലവിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇക്കണോമി ക്ലാസിൽ ഒരാൾക്ക് 46 കിലോ അനുവദിക്കുകയില്ല. ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജുകളുടെ തൂക്കം അനുവദിച്ചിട്ടുള്ളത് .

ഇതിൽ ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം,ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം. ബിസിനസ് ക്ലാസുകളിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോഗ്രാമും ബിസിനസ് ഫ്ലെക്സിൽ 50 കിലോഗ്രാം ബാഗേജുമാണ് അനുവദിക്കുക. വെയ്റ്റ് അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം.ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്ററിൽ കവിയാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്.50 ഇഞ്ച് വരെയുള്ള ടിവികൾ ശരിയായി പായ്ക്ക് ചെയ്താൽ സ്വീകരിക്കും. വലിയ ടിവികൾ ചരക്കുകളായി അയയ്ക്കും .ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടുള്ളതല്ല.അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (7 minutes ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (9 minutes ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (24 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (37 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (46 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (56 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

Malayali Vartha Recommends