Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും ജയിലിൽ തന്നെ, 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയെങ്കിലും റഹീമിന്റെ മോചനത്തിന് തടസമാകുന്നത് ഈ കാരണങ്ങൾ, ആറാം തവണയും കേസ് മാറ്റിവയ്ച്ചതിൽ വലിയ ആശങ്ക...!!!

17 JANUARY 2025 10:26 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുന്ന അബ്ദുൾ റഹീമിന് ഇനിയും മോചനം ലഭിച്ചിട്ടില്ല. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീമിന് ജയിൽ മോചിതനാകാൻ സാധിക്കൂ. റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും.

റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു നിന്നെങ്കിലും ആറാം തവണയും കേസ് മാറ്റിവയ്ച്ചതിൽ വലിയ ആശങ്കകൾ ഉയരുകയാണ്. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു. കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍, സൂക്ഷ്മപരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്നും കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. ഡിസംബര്‍ 30-ന്‌ കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ഇസ്‌കാനിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നതും വിചാരണക്കൊടുവില്‍ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. ജൂലൈ രണ്ടിന് അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്.

പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുള്ള അന്തിമ ഉത്തരവും റഹീമിൻ്റെ മോചനം സംബന്ധിച്ച ഉത്തരവുമാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കോടതിയുടെ ജയിൽ മോചന ഉത്തരവ് മേൽകോടതിയും ഗവ‍ർണറേറ്റും അംഗീകരിക്കുന്നതോടെ അബ്ദുൾ റഹീം ജയിൽ മോചിതനാകും. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താക്കന്മാർ ഉപേക്ഷിച്ച പെണ്ണുങ്ങൾ രാഹുലിന് വേണ്ടി ഒരുമ്പെട്ടിറങ്ങുന്നു..? ആ പോസ്റ്റിന് പിന്നാലെ  (3 minutes ago)

രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ  (4 minutes ago)

ഇനി ഒരു POCSO കേസ് കൂടെ വരും..! ഒന്നു പോടോ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ..! രാഹുൽ പുഷ്പം പോലെ ഊരും  (27 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (33 minutes ago)

. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ  (37 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (46 minutes ago)

റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന  (54 minutes ago)

കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

12 മണിക്കൂർ മുൻപ് രാഹുലിന്റെ അവസാന പോസ്റ്റ്,ആ ചിരി കണ്ട് സഹിച്ചില്ല പിന്നാലെ,അറസ്റ്റ് വാർത്തകേട്ട് തളർന്ന് വീണ് 'അമ്മ  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്  (1 hour ago)

പീഡനം അല്ല..! അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു സാറെ..!എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ..!കോടതിയിൽ ട്വിസ്റ്റ്..! ചതിച്ചതാ..തെളിവ് തരാം, രാഹുൽ  (1 hour ago)

വയോധികയുടെ സ്വർണാഭരണം തട്ടിയെടുത്തയാൾ  (1 hour ago)

ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക്  (2 hours ago)

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (2 hours ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (2 hours ago)

Malayali Vartha Recommends