Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ദുബായിൽ ഇന്ത്യൻ ജീവനക്കാരെ ആക്രമിച്ച് മൂന്നു ലക്ഷം ദിർഹം തട്ടിയ സംഭവം: മൂന്ന് പാകിസ്താനികൾക്ക് ശിക്ഷ

20 FEBRUARY 2025 01:54 PM IST
മലയാളി വാര്‍ത്ത

കടയിലേക്ക് അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച സംഭവം. ഇന്ത്യക്കാരനായ ജീവനക്കാരനെ ആക്രമിച്ചത് പാകിസ്ഥാനികൾ എന്ന് കണ്ടെത്തി. ദുബായ് പോലീസിന്റെ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരായി ചമഞ്ഞായിരുന്നു നായിഫിലെ ഒരു സ്വർണ വ്യാപാര കമ്പനിയുടെ ഓഫീസിൽ മൂവർ സംഘം സായുധ കൊള്ള നടത്തിയത്.

 

കഴിഞ്ഞ വർഷം മാർച്ച് ഏഴിന് നടന്ന സംഭവത്തിൽ മൂന്നു ലക്ഷത്തിലേറെ ദിർഹമും മൊബൈൽ ഫോണുകളുമാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്. ദുബായ് നായിഫിലെ വ്യാപാര സ്ഥാപനത്തിലാണ് ആക്രമണം നടന്നിരുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടയുണ്ടാകുമെന്നാണ് വിവരം. നായിഫിലെ ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വർണ വ്യാപാര സ്ഥാപനത്തിന്റെ ഓഫീസിലായിരുന്നു സിഐഡി പോലീസ് എന്ന വ്യാജേന മൂന്നംഗ സംഘം കൊള്ള നടത്തിയത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്രമം എന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം, കുറ്റവാളികളായ മൂന്നുപേർ കെട്ടിടത്തിൽ പ്രവേശിച്ച് രണ്ടാം നിലയിലുള്ള കമ്പനിയുടെ ഓഫീസിലെത്തുകയായിരുന്നു. മറ്റൊരാൾ പുറത്തെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫീസിന് പുറത്ത് നിന്നു.

ഓഫീസ് ജീവനക്കാരനായ ഇന്ത്യൻ പൗരൻ ഓഫീസ് തുറക്കുന്ന സമയത്ത് പതിയിരുന്ന് ആക്രമിച്ച് ബലമായി അകത്തേക്ക് തള്ളിയിടുകയായിരുന്നു.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരാണെന്ന് അവകാശപ്പെട്ട സംഘം, ജീവനക്കാരന്റെ സാംസങ് എസ് 32 അൾട്രാ ഫോൺ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ, ഓഫീസിലെത്തിയ മറ്റൊരു ഇന്ത്യൻ ജീവനക്കാരനെയും അക്രമിച്ച സംഘം കൈയിലുണ്ടായ ഐഫോൺ 14 പ്രോയും തട്ടിയെടുത്തു.



പിന്നീട് അക്രമികൾ ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന 322,000 ദിർഹം പണവും നിരീക്ഷണ ക്യാമറ റെക്കോർഡിങ് ഉപകരണവും മോഷ്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ ടീമിന് രൂപം നൽകിയ പോലിസ് പ്രതികൾക്കായി വല വിരിക്കുകയുമായിരുന്നു.

അധികം വൈകാതെ സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും പ്രതികളിൽനിന്ന് ഉദ്യോഗസ്ഥർ 34,305 ദിർഹം കണ്ടെടുക്കുകയും ചെയ്തു. മോഷണം, പിടിച്ചുപറി, അക്രമം നടത്തൽ, നിയമ വിരുദ്ധമായി ഓഫീസിൽ അതിക്രമിച്ചു കടക്കൽ, നിയമപാലകരായി ആൾമാറാട്ടം നടത്തൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമയത്തിയിരുന്നത്.

 



വിചാരണാവേളയിൽ പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി മൂന്നുപേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. ഓരോരുത്തർക്കും ഒരു വർഷം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു.

കൂടാതെ, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു പേർക്കും കൂടി 290,795 ദിർഹം പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ 100 ദിർഹത്തിനും ഒരു ദിവസം കൂടി ജയിലിൽ കിടക്കേണ്ടിവരും. അതേസമയം, ഓഫീസിന് പുറത്ത് കാവൽനിന്ന നാലാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (9 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (11 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (12 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (47 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends