Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സ്വർണ വിപണി ഇനി എഐ നോക്കിക്കോളും.. യുഎഇൽ നിന്ന് സ്വർണം വാങ്ങുന്നവർ അറിഞ്ഞിരിക്കുക.. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

22 FEBRUARY 2025 11:08 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടു പോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ സംവിധാനം ആവിഷ്‌കരിച്ച് യുഎഇ. തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇന്ന് സ്വർണത്തിന് . ഓരോ ദിവസവും റെക്കോർഡ് ഉയർച്ചയിലാണ് സ്വർണവിപണി. ഇതിനിടെ മലയാളികൾ സ്വർണത്തിന് വേണ്ടി ആശ്രയിക്കുന്നത് യുഎഇ പോലുള്ള രാജ്യങ്ങളെയാണ്. എന്നാൽ നിശ്ചിത പരിധിക്കുള്ളിൽ സ്വർണം നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കില്ലെന്നത് വലിയൊരു പ്രതിസന്ധിയായി നിൽക്കുന്നുണ്ട്. ഇതിനിടെയാണിപ്പോൾ സ്വർണം വാങ്ങുമ്പോൾ പുതിയ ചില പ്രോസസ് കൂടെ ഉണ്ടാകുമെന്ന് യുഎഇയിൽ നിന്ന് റിപ്പോർട്ട് വരുന്നത്.

സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടു പോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ  'തവാഷ്' എന്ന് വിളിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമ്  യുഎഇ ആവിഷ്‌കരിച്ചിരിക്കുന്നത്. 

തത്സമയ ട്രാക്കിംഗ്, പരമാവധി സംരക്ഷണം, പൂര്‍ണ്ണമായ നിയന്ത്രണ അനുസരണം എന്നിവ ഉറപ്പാക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണ, ആഭരണ ട്രാന്‍സ്‌പോര്‍ട്ടേഷനിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നിവ ലക്ഷ്യം വച്ച് കൊണ്ടാണ് തവാഷ് നിലവിൽ കൊണ്ട് വന്നത്. 

തവാഷില്‍ നിരവധി സുരക്ഷാ സവിശേഷതകളാണ് ഉള്ളത്. അനധികൃത പ്രവേശനം കണ്ടെത്തിയാല്‍ സജീവമാകുന്ന സ്മാര്‍ട്ട് അലാറം സംവിധാനങ്ങള്‍, സുരക്ഷാ ലംഘനമുണ്ടായാല്‍ അധികാരികളെ അറിയിക്കാന്‍ ഉച്ചത്തിലുള്ള സൈറണുകള്‍, നിയമവിരുദ്ധമായി തുറക്കുന്നത് തടയുന്നതിനുള്ള ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനങ്ങള്‍, മാരകമായ വസ്തുക്കള്‍ കൊണ്ട് വെട്ടിപ്പൊളിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതില്‍ നിന്നുള്ള സംരക്ഷണം ഇതില്‍ ചിലതാണ്. 

വിദേശത്ത് നിന്ന് വിപണിയിലേക്ക് സ്വര്‍ണം കൊണ്ടു പോകുന്ന വ്യക്തികളെ നിരീക്ഷിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു സ്മാര്‍ട്ട് ആപ്ലിക്കേഷനായ ഗസ്റ്റ് ഇന്‍വൈറ്റ്‌സ് സിസ്റ്റം തവാഷിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരിക്കും. സ്റ്റോര്‍ മാനേജര്‍മാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരീക്ഷിക്കാനും, ആവശ്യമുള്ളപ്പോള്‍ ഉടനടി നടപടിയെടുക്കാനും, സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സാധിക്കും.

ദുബായ് പൊലീസിന് ഏതൊരു ഗതാഗത പ്രവര്‍ത്തനത്തിലും തല്‍ക്ഷണ ഓഡിറ്റിംഗ് അധികാരം ഉണ്ടായിരിക്കും. ഇതിനായി മള്‍ട്ടി-ലെയര്‍ പരിശോധനാ നടപടികള്‍ ഉണ്ടാകും. ശരിയായ സുരക്ഷാ നടപടികളില്ലാതെ അനുവദനീയമായ പരിധിക്കപ്പുറം സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പിഴ ചുമത്താന്‍ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്നതാണ് പുതിയ സംവിധാനം. വെള്ളിയാഴ്ച മുതല്‍ ഇതു പ്രകാരമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

അതേസമയം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ കൊണ്ടുപോകുന്ന ഇനങ്ങള്‍ സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി അംഗീകൃത ബാഗുകളില്‍ ആയിരിക്കണം.  ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാക്ഷ്യപ്പെടുത്തിയ ഹൈടെക് സുരക്ഷാ ബാഗുകള്‍ ഇതിനായി ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.

പരമ്പരാഗത സുരക്ഷാ ബാഗുകള്‍ ഇനി അംഗീകരിക്കില്ലെന്നും 'തവാഷ്' സിസ്റ്റത്തില്‍ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് എല്ലാ ബാഗുകളും സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി ലബോറട്ടറി പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും വിധേയമാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ആവശ്യമായ എല്ലാ സുരക്ഷാ സവിശേഷതകളും പാലിക്കുന്നുണ്ടെങ്കില്‍ കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ വലിപ്പത്തില്‍ ബാഗ് തിരഞ്ഞെടുക്കാം.

 

'തവാഷ്' എന്ന് വിളിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്വര്‍ണ്ണ, ആഭരണ കമ്പനികള്‍ക്ക് അവരുടെ സ്വന്തം ലൈസന്‍സുള്ളതും അംഗീകൃതവുമായ ജീവനക്കാരെ ഉപയോഗിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവാദം നല്‍കും എന്ന് ദുബായിലെ സുരക്ഷാ വ്യവസായ നിയന്ത്രണ ഏജന്‍സി പറഞ്ഞു. ഇത് മൂന്നാം കക്ഷിയായ ഒരു കാരിയറുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.

 

അതേ സമയം ലോകത്ത് എല്ലായിടത്തും എന്ന പോലെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി യു എ ഇയിലും സ്വർണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എങ്കിലും കേരളത്തിലെ സ്വർണവിപണിയെക്കാൽ വലിയ കുറവ് വിലയാണ് യുഎഇൽ ഉള്ളത്. ഇത് യു എ ഇയില്‍ നിന്നും സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാർക്ക് ഇത് ഒരു അവസരമാണ് എന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (4 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (5 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (7 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends